Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി ഇന്ന് രാജ്യത്ത് അഭിസംബോധന ചെയ്യും; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം പ്രഖ്യാപിക്കും

ദില്ലി: കൊറോണ വൈറസ് രോഗിത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാരിക്കെയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പത്ത് മണിക്ക് രാജ്യത്ത് അഭിസംബോധന ചെയ്ത് സംസാരിക്കും. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയായാണ് നിലവില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് പുറപ്പെടുവിക്കും. രണ്ടാഴ്ച്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുക. അതേസമയം ഇതില്‍ ഏതൊക്കെ മേഖലക്ക് ലോക്ക്ഡൗണില്‍ ഇളവ് ലഭിക്കുമെന്ന് വ്യക്തതയില്ല.

modi

ഒരു മാസത്തിനിടെ പ്രധാനമന്ത്രി മൂന്നാമത്തെ തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. കൊറോണ പ്രതിരോധത്തിനായി രാജ്യത്തെ മൂന്ന് സോണുകളാക്കി തിരിച്ചിരുന്നു. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ നിറങ്ങളിലുള്ള സോണുകളാക്കിയായിരുന്നു മേഖലകള്‍ തരംതിരിച്ചത്. ഒരു പക്ഷെ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക.

രാജ്യത്തെ ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങാനാവും എന്നതിലും ഇന്ന് വ്യക്തയുണ്ടായേക്കും. സാമ്പത്തിക പാക്കേജിനെ ക്കുറിച്ചും മോദി സൂചന നല്‍കിയേക്കും.രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വേണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര, ദില്ലി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 31 വരെ നീട്ടിയിട്ടുണ്ട്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ തൊള്ളായിരത്തിലധികം കൊറോണ കേസുകളായിരുന്നു സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് 9352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 324 പേരാണ് രോഗത്താല്‍ ഇത് വരെ മരണപ്പെട്ടത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് 2334 പേര്‍ക്ക്. തമിഴ്നാട്ടില്‍ 1173 പേര്‍ക്കും ദില്ലിയില്‍ 1154 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+