സോണിയാ ഗാന്ധിക്ക് പിറന്നാള്‍, ആശംസകളുമായി മോദി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് (ഡിസംബര്‍ 9, ബുധനാഴ്ച) അറുപത്തിയൊമ്പതാം പിറന്നാള്‍. 1946 ഡിസംബര്‍ 9ന് ഇറ്റലിയിലെ ലൂസിയാനയിലാണ് സോണിയാ ഗാന്ധി ജനിച്ചത്. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമായ സോണിയാ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് പ്രസിഡണ്ടുമായി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയായി രാഷ്ട്രീയത്തില്‍ സോണിയാ ഗാന്ധി അത്ര സജീവമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മോദി പിറന്നാള്‍ ആശംസ അറിയിച്ചത്. സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍, സര്വ്വശക്തന് ആരോഗ്യവും ദീര്‍ഘായുസ്സും നല്കട്ടെ - മോദി ട്വിറ്ററില്‍ കുറിച്ചു.ബി ജെ പി നേതാവും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ വെങ്കയ്യ നായിഡുവും സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസും ബി ജെ പിയും എതിര്‍ചേരികളില്‍ നില്‍ക്കുമ്പോളാണ് പ്രമുഖ നേതാക്കള്‍ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അയ്യായിരം കോടി രൂപയുടെ വസ്തുവകകള്‍ സ്വന്തമാക്കി എന്ന ആരോപണത്തില്‍ സോണിയാ ഗാന്ധിക്കും മകന് രാഹുല്‍ ഗാന്ധിക്കും എതിരെ അന്വേഷണം നടക്കുകയാണ്.
ബി ജെ പി തങ്ങളോട് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരുമകളാണ് താനെന്നും തനിക്ക് ആരെയും പേടിയില്ല എന്നുമാണ് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരുടെ മരുമകളായാലും നിയമതത്തിന് അതൊന്നും പ്രശ്നമല്ല എന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയും ആയ രവിശങ്കര്‍ പ്രസാദ് ഇതിനോട് പ്രതികരിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications