കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിക്ക് പിറന്നാള്‍, ആശംസകളുമായി മോദി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് (ഡിസംബര്‍ 9, ബുധനാഴ്ച) അറുപത്തിയൊമ്പതാം പിറന്നാള്‍. 1946 ഡിസംബര്‍ 9ന് ഇറ്റലിയിലെ ലൂസിയാനയിലാണ് സോണിയാ ഗാന്ധി ജനിച്ചത്. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമായ സോണിയാ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് പ്രസിഡണ്ടുമായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയായി രാഷ്ട്രീയത്തില്‍ സോണിയാ ഗാന്ധി അത്ര സജീവമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മോദി പിറന്നാള്‍ ആശംസ അറിയിച്ചത്. സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍, സര്‍വ്വശക്തന്‍ ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ - മോദി ട്വിറ്ററില്‍ കുറിച്ചു.ബി ജെ പി നേതാവും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ വെങ്കയ്യ നായിഡുവും സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.

narendra-modi

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസും ബി ജെ പിയും എതിര്‍ചേരികളില്‍ നില്‍ക്കുമ്പോളാണ് പ്രമുഖ നേതാക്കള്‍ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അയ്യായിരം കോടി രൂപയുടെ വസ്തുവകകള്‍ സ്വന്തമാക്കി എന്ന ആരോപണത്തില്‍ സോണിയാ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ അന്വേഷണം നടക്കുകയാണ്.

ബി ജെ പി തങ്ങളോട് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരുമകളാണ് താനെന്നും തനിക്ക് ആരെയും പേടിയില്ല എന്നുമാണ് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരുടെ മരുമകളായാലും നിയമതത്തിന് അതൊന്നും പ്രശ്‌നമല്ല എന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയും ആയ രവിശങ്കര്‍ പ്രസാദ് ഇതിനോട് പ്രതികരിച്ചു.

English summary
Prime Minister Narendra Modi on Wednesday greeted Congress President Sonia Gandhi on her 69th birthday, wishing her a long life and good health. "On her birthday, greetings to Congress President Smt. Sonia Gandhi. May Almighty bless her with long life & good health," Modi tweeted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X