നരേന്ദ്രമോദി ആശാറാമിനൊപ്പം; വീഡിയോ ജെഡിയു പുറത്തുവിട്ടു
പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവും ഒരുമിച്ച് വേദിപങ്കിടുന്നതിന്റെ വീഡിയോ ജനതാദള്‍ യുണൈറ്റഡ് പുറത്തുവിട്ടു. ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി വിമര്‍ശിച്ച സാഹചര്യത്തിലാണ് ജെഡിയു വീഡിയോ പുറത്തുവിട്ടത്.
യോഗ ഗുരു ബാബ രാംദേവ്, ശങ്കരാചാര്യ, സത്യ സായി ബാബ, ശ്രീ ശ്രീ രവിശങ്കര്‍, ആശാറാം ബാപ്പു, ജെയ്ന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള നരേന്ദ്ര മോദിയുടെ വീഡിയോയും ചിത്രവുമെല്ലാം തങ്ങളുടെ കൈയ്യിലുണ്ടെന്ന് ജെഡിയു വക്താവ് സഞ്ജയ് സിങ് പറഞ്ഞു. ആത്മീയ ഗുരുക്കളെയും ആള്‍ദൈവങ്ങളെയും മോദി പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒരു മന്ത്രവാദിയെ സന്ദര്‍ശിച്ച നിതീഷ് കുമാറിനെ ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പരിഹസിച്ചിരുന്നു. നിതീഷ് കുമാര്‍ ജന്ദര്‍ മന്ദര്‍ ആണെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിന് മറുപടിയായാണ് ആള്‍ദൈവങ്ങള്‍ക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങളുമായി ജെഡിയു രംഗത്തെത്തയത്.
മോദിക്ക് മന്ത്രവാദികളിലൊന്നും വിശ്വാസമില്ലെങ്കില്‍ എന്തിനാണ് ആത്മീയ ഗുരുക്കന്മാരെയും ആള്‍ദൈവങ്ങളെയും സന്ദര്‍ശിക്കുന്നതെന്ന് സഞ്ജയ് സിങ് ചോദിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിതീഷ് കുമാറിനെ കടന്നാക്രമിച്ചാല്‍ നരേന്ദ്ര മോദിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications