• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ധോണിക്ക് കത്തയച്ച് മോദി;നിങ്ങളുടെ തിരുമാനം നിരാശപ്പെടുത്തി

Google Oneindia Malayalam News

ദില്ലി; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ക്യാപ്റ്റ്ൻ മഹേന്ദ്ര സിംഗ് ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ഇന്ത്യക്കാരാണ് താങ്ങളുടെ പ്രഖ്യാപനത്തിൽ നിരാശരായതെന്ന് ധോണിക്ക് അയച്ച കത്തിൽ മോദി പറയുന്നു. വിരമിക്കലിന് ശേഷം ധോനി ബിജെപിയിലേക്ക് ചേക്കേറുമോയെന്നുള്ള ചർച്ചകൾ സജീവമായിരിക്കേയാണ് പ്രധാനമന്ത്രിയുടെ കത്തെന്നതും ശ്രദ്ധേയമാണ്. ധോനിയെ ബിജെപിയിൽ എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നേരത്തേ തന്നെ ബിജെപി നേതാക്കൾ വെളിപ്പെടുത്തിയിരുന്നു.

നിരാശരായത്

നിരാശരായത്

നിങ്ങൾ പങ്കുവെച്ച വീഡിയോ രാജ്യത്ത് വലിയ ചർച്ചയായി. നിങ്ങളുടെ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങളാണ് നിരാശരായത്, കത്തിൽ മോദി പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിനായി നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദിയുണ്ട്. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ലോകം കണ്ട മികച്ച ബാറ്റ്സാമൻമാരിൽ ഒരാൾ, മോദി കത്തിൽ പറയുന്നു.

നോക്കിക്കാണുന്നത് അനീതിയാണ്

നോക്കിക്കാണുന്നത് അനീതിയാണ്

കരിയറിലെ വിജയ കണക്കുകൾ വെച്ച് കൊണ്ട് മാത്രം ഓർമ്മിക്കപ്പെടേണ്ട വ്യക്തിയല്ല താങ്കൾ. കായികതാരം മാത്രമായി താങ്കളെ നോക്കി കാണുന്നത് അനീതിയാണ്. കുടുംബത്തിന്റെ പേരും മഹിമയും കൊണ്ടല്ലാതെ കഠിനാധ്വാനത്തിലൂടെ സ്വന്തം സ്ഥാനം കണ്ടെത്തുന്ന യുവാക്കൾ ഉൾപ്പെടുന്ന പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ് താങ്കൾ, കത്തിൽ പ്രധാനമന്ത്രി പറയുന്നു.

cmsvideo
  ധോണി ഇനിയും കളിക്കണമെന്ന് അക്തര്‍ | Oneindia Malayalam
  നന്ദിയറിയിച്ച് ധോണിയും

  നന്ദിയറിയിച്ച് ധോണിയും

  അതേസമയം മോദിയുടെ കത്തിന് നന്ദി അറിയിച്ച് ധോനിയും രംഗത്തെത്തി.
  അപ്രതീക്ഷമായിട്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി ധോണി പ്രഖ്യാപിച്ചത്. വിമരമിക്കലിന് പിന്നാലെ മോദിക്ക് ആശംസ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഒടുവിൽ മോദിയും പ്രതികരിച്ചിരിക്കുന്നത്.

  ബിജെപിയിലേക്കോ?

  ബിജെപിയിലേക്കോ?

  ഇതോടെ ധോണി ബിജെപിയിലേക്ക് പോകുമോയെന്നുള്ള ചർച്ചകൾക്ക് ചൂട് പകർന്നിരിക്കുകയാണ്. വിരമിക്കലിന് പിന്നാലെ ധോണി ബിജെപിയിൽ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പസ്വാൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 2019ലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതോടെ ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

  അമിത് ഷാ എത്തി

  അമിത് ഷാ എത്തി

  ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ ജാർഖണ്ഡിൽ എത്തിയ അമിത് ഷാ ധോണിയെ നേരിട്ട് സന്ദർശിച്ചതെല്ലാം ഇതിനോട് ചേർത്ത് വായിക്കപ്പെട്ടിരുന്നു.
  അതേസമയം ധോനി ഇത്തരം അഭ്യൂഹങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല. നിലവിൽ ഐപിഎൽ മത്സരങ്ങൾ

  സജീവ രാഷ്ട്രീയത്തിലേക്കോ

  സജീവ രാഷ്ട്രീയത്തിലേക്കോ

  2022 ന് ശേഷം ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സംസ്ഥാ രാഷ്ട്രീയത്തിൽ ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ആധിപത്യം അവസാനിപ്പിക്കാൻ ധോണിയെ ബിജെപി അവതരിപ്പിക്കുമോയെന്നുള്ള സാധ്യതകളും ചർച്ചയാകുന്നുണ്ട്.

  രാജ്യസഭയിലേക്കും

  രാജ്യസഭയിലേക്കും

  ധോണി ജാർഖണ്ഡ് മുഖ്യമന്ത്രിയായേക്കുമെന്നുള്ള സാധ്യതകൾ രാഷ്ട്രീയ നീരീക്ഷകരും തള്ളിക്കളയുന്നില്ല.
  സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാൻ ധോനിക്ക് താത്പര്യം ഇല്ലെങ്കിൽ രാജ്യസഭയിലേക്ക് ധോണിയെ നോമിനേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടായേക്കും. 2022 ൽ നോമിനേറ്റ് ചെയ്ത രാജ്യസഭാംഗങ്ങളുടെ നിരവധി ഒഴിവുകൾ വരാൻ ഇടയുണ്ട്.

  കൊവിഡ്; എന്തുകൊണ്ട് ഫ്ലൂ വാക്സിൻ എടുക്കണം, ലോകാരോഗ്യ സംഘടന പറയുന്നുകൊവിഡ്; എന്തുകൊണ്ട് ഫ്ലൂ വാക്സിൻ എടുക്കണം, ലോകാരോഗ്യ സംഘടന പറയുന്നു

  English summary
  PM Modi writes letter to Dhoni says your decision disappointed nation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X