കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: പോരാടാൻ ചൈനയ്ക്ക് ഇന്ത്യയുടെ സഹായ വാഗ്ധാനം, ഷി ജിൻ പിങ്ങിന് മോദിയുടെ കത്ത്!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് സഹായവാഗ്ധാനവുമായി ഇന്ത്യ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചൈനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൈനീസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊറോണ ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച മോദി ചൈനയിൽ കുടുങ്ങിയ 647 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് നൽകിയ സഹായങ്ങൾക്കും നന്ദി പറഞ്ഞു. ചൈനയിലെ ഹൂബെ പ്രവിശ്യയിൽ നിന്നാണ് ജനുവരിയിൽ ഇന്ത്യക്കാർ തിരിച്ചെത്തിയത്.

ഇന്ത്യൻ- ചൈനീസ് അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും ഹുബെയിൽ നിന്നുമുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി ഇന്ത്യയിൽ തിരികെയെത്തിച്ചത്. ഞായറാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനകം 800 കടന്നു. 37,000 ലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

narendra-modi-xi-jinping-15

ചൈനയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ മൂന്ന് പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. ഈ മൂന്ന് പേരും മലയാളികളുമാണ്. ചൈനയിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയിൽ നിന്നെത്തുന്ന വിദേശികൾക്ക് വിസ അനുവദിക്കുന്നതും ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ചൈന സന്ദർശിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൌരന്മാരെ വിലക്കിയ കേന്ദ്ര ആരോഗ്യ മന്ത്രി ചൈനയിൽ നിന്ന് മടങ്ങിയെത്തുന്നവർ നിർബന്ധമായും 14 ദിവസം നിർബന്ധമായും ക്വാരന്റൈൻ ചട്ടങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

English summary
PM Modi writes to Xi Jinping, offers help to combat coronavirus outbreak in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X