കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.... ശബരിമല വിഷയം കത്തിക്കാന്‍ കേരളത്തിലെത്തും!!

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabahaElection2019 : മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്നാണ് തുടക്കം.കഴിഞ്ഞ തവണ ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങള്‍ ഇത്തവണ പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് മോദി ദക്ഷിണേന്ത്യയിലെത്തുന്നത്. അതേസമയം കേരളത്തിലാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. ഒരു ലോക്‌സഭാ സീറ്റ് പോലും ഇവിടെ ബിജെപിക്ക് ഇല്ല.

ഇത്തവണ പത്ത് സീറ്റെങ്കിലും ഇവിടെ നിന്ന് വേണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷേ ഇവിടെ രാഷ്ട്രീയ സാഹചര്യം പിഎസ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ അമിത് ഷായെ അറിഞ്ഞിട്ടുണ്ട്. ഇത് മാറ്റിമറിക്കാനാണ് മോദി എത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ പ്രചാരണങ്ങള്‍ ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്ന ബിജെപിയുടെ കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നില്‍.

പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലേക്ക്

പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലേക്ക് വരുന്നതിന് പല ലക്ഷ്യങ്ങളുണ്ട്. ഇവിടെയുള്ള 122 സീറ്റുകളാണ് ബിജെപിയുടെ ശക്തമായ ലക്ഷ്യം. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് പ്രധാന ലക്ഷ്യം. ഇവിടെയൊക്കെ ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഒരിടത്തും ബിജെപിക്ക് സഖ്യകക്ഷികളില്ല. ഒഡീഷയില്‍ പ്രധാനമന്ത്രി ഇപ്പോള്‍ പ്രചാരണം നടത്തിയിരുന്നു. അവിടെ വന്‍ കുതിപ്പാണ് ബിജെപിക്ക് പ്രവചിക്കുന്നത്.

കേരളത്തില്‍ പ്രചാരണത്തിനെത്തും

കേരളത്തില്‍ പ്രചാരണത്തിനെത്തും

കേരളത്തില്‍ പ്രചാരണത്തിനായി ജനുവരി ആറിനാണ് മോദി എത്തുന്നത്. ഇത്തവണ പ്രചാരണം ആരംഭിക്കുന്നത് കേരളത്തിലാണെന്ന് സൂചനയുണ്ട്. അതേസമയം പ്രധാനമന്ത്രി പത്തനംതിട്ട ജില്ലയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. ശബരിമല വിഷയം കത്തിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കേരളത്തില്‍ ഹിന്ദുവോട്ട് ഏകീകരിക്കാന്‍ ശബരിമല വിഷയം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധരാണെന്ന പ്രചാരണം അദ്ദേഹം ഉന്നയിക്കാനാണ് സാധ്യത.

കേരളത്തിലെ സാധ്യതകള്‍

കേരളത്തിലെ സാധ്യതകള്‍

കേരളത്തില്‍ ബിജെപിക്ക് ആകെയുള്ള ഒരു സീറ്റാണ്. അത് നിയമസഭയിലാണ്. ഇത്തവണ അത് വര്‍ധിപ്പിക്കാനാണ് മോദി പ്രചാരണം നടത്തുന്നത്. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ ബിജെപിക്ക് വലിയ വോട്ടു ബാങ്കുണ്ട്. പക്ഷേ അത് വലിയ രീതിയില്‍ മുതലെടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. മോദി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സൂചനയുണ്ട്. പ്രളയകാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും മറ്റ് കാര്യങ്ങളും അദ്ദേഹം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനും സാധ്യതയുണ്ട്.

ആന്ധ്രയില്‍ നിന്നെത്തും

ആന്ധ്രയില്‍ നിന്നെത്തും

ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നാണ് മോദി പത്തനംതിട്ടയിലെത്തുക. ആന്ധ്രയില്‍ 25 സീറ്റാണുള്ളത്. ടിഡിപി പോയതോടെ വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. ഇവിടെ അഞ്ച് സീറ്റെങ്കിലും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് പത്തും തമിഴ്‌നാട്ടില്‍ നിന്ന് അഞ്ചും സീറ്റാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ സിപിഎമ്മിന് എതിരാവുമെന്നും അത് ബിജെപിക്ക് നേട്ടമാകുമെന്നുമാണ് വിലയിരുത്തല്‍.

ദക്ഷിണേന്ത്യയിലെ ടാര്‍ഗറ്റ്

ദക്ഷിണേന്ത്യയിലെ ടാര്‍ഗറ്റ്

ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പക്ഷേ ഇത് അസാധ്യമായ കാര്യമാണ്. അമിത് ഷായാണ് ഇത് നിര്‍ദേശിച്ചത്. പക്ഷേ കേരളത്തില്‍ പ്രമുഖ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്ന് ഇത് സാധിക്കാനാണ് നീക്കം. ചിലര്‍ അങ്ങനെ ബിജെപിയില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാമന്‍ പിള്ളയൊക്കെ ആ പട്ടികയില്‍ ഉള്ളതാണ്. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനത്തൊക്കെ വമ്പന്‍ സഖ്യകക്ഷികളെയാണ് ബിജെപി നേരിടുന്നത്. എല്ലായിടത്തും കോണ്‍ഗ്രസാണ് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി. മോദിയുടെ പ്രചാരണം ഫലം കാണുമോ എന്ന് അതുകൊണ്ട് വ്യക്തവുമല്ല.

ഇന്റേണല്‍ റിപ്പോര്‍ട്ടിലും ബിജെപിക്ക് വീഴ്ച്ച.... സ്വന്തം സര്‍വേയില്‍ മോദിക്കും അമിത് ഷായ്ക്കും ഭയംഇന്റേണല്‍ റിപ്പോര്‍ട്ടിലും ബിജെപിക്ക് വീഴ്ച്ച.... സ്വന്തം സര്‍വേയില്‍ മോദിക്കും അമിത് ഷായ്ക്കും ഭയം

കോണ്‍ഗ്രസിനെ നേരിടാന്‍ പുതിയ തന്ത്രം... വാട്‌സാപ്പ് ഗ്രൂപ്പുമായി അമിത് ഷാ, ഇത്തവണ ഞെട്ടിക്കും!!കോണ്‍ഗ്രസിനെ നേരിടാന്‍ പുതിയ തന്ത്രം... വാട്‌സാപ്പ് ഗ്രൂപ്പുമായി അമിത് ഷാ, ഇത്തവണ ഞെട്ടിക്കും!!

English summary
pm modis election campaign kick starts on jan 6 in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X