നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്
ദില്ലി : പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലും വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്. ഇതില്‍ ഇതില്‍ വരുന്നത് വ്യാജ വാര്‍ത്തകളും. കഴിഞ്ഞ ദിവസം ഇ അക്കൗണ്ടില്‍ വന്ന വാര്‍ത്തയാകട്ടെ ബോളിവുഡ് താര സുന്ദരി ദീപികാ പദുക്കോണ്‍ ഒരു കാറപകടത്തില്‍ മരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്ന ഈ വാര്‍ത്ത കണ്ടവര്‍ ശെരിക്കും ഞെട്ടി.
എന്നാല്‍ ആളുകള്‍ ശെരിക്കും ഞെട്ടിയത് വാര്‍ത്ത പോസ്റ്റു ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് തിരഞ്ഞു നോക്കിയപ്പേഴാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫേസ്ബുക്കില്‍ നിന്നുമാണ്. ഒടുവില്‍ ഫേസ്ബുക്കില്‍ മോഡിക്കും വ്യാജനെത്തിയെന്ന് കണ്ടെത്തി.

ദീപികാ പദുക്കോണ്‍ ഒരു കാറപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയ്ക്ക് ആറായിരത്തോളം ലൈക്കുകളും ഈ വാര്‍ത്തയ്ക്ക് ലഭിച്ചിട്ടുണ്ട്. വ്യാജനിലും പ്രധാനമന്ത്രിയുടെ യഥാര്‍ത്ത അക്കൗണ്ടിലെ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ ലിങ്ക് ദീപികയുടെ വാര്‍ത്തയുടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മാത്രമല്ല ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ മറ്റൊരു സൈറ്റിലേക്കാണ് എത്താന്‍ കഴിയുക. അക്കൗണ്ട് രൂപീകരിച്ചിട്ട് ഒന്നോ, രണ്ടോ ദിവസങ്ങള്‍ മാത്രമോ ആയിട്ടുള്ളു എന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications