Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി; പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രം!!

Recommended Video

cmsvideo
    പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി | Oneindia Malayalam

    ദില്ലി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്ര്വേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടിയെന്നാൽ ചിലർക്ക് കുടുംബം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. കുടുംബത്തെ എതിർക്കുന്നതി കോൺഗ്രസിൽ കുറ്റകൃത്യമെന്നും മോദി പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതു കൊണ്ടൊണെന്ന ബിജെപിയുടെ പരിഹാസത്തിന് പിന്നാലെയാണ് മോദിയും രംഗത്തെത്തിയിരിക്കുന്നത്.

    ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്നതില്‍ എപ്പോഴും മുന്നില്‍ നിന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. ജനങ്ങളുടെ താത്പര്യത്തിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തകർ പോരാടുന്നത്. . സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കിയ നടപടിയെ പിന്‍വാതിലില്‍ കൂടി കോടതിയില്‍ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവേയാണ് മോദിയുടെ പരാമർശം.

    പ്രിയങ്ക ഗാന്ധി വദ്ര കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നത് തനിക്ക് വ്യക്തിപരമായും വളരെ സന്തോഷമുള്ള കാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തിയ പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം പ്രിയങ്ക തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തേക്കല്ല പ്രിയങ്കയെ ഉത്തര്‍പ്രദേശിലേക്ക് നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    രാഹുൽ ഗാന്ധിയുടെ പരാജയം

    രാഹുൽ ഗാന്ധിയുടെ പരാജയം

    കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം കോണ്‍ഗ്രസ് തുറന്നുസമ്മതിച്ചതാണെന്നാണ് ബിജെപിയുടെ പ്രതികരണം. പ്രിയങ്ക ഗാന്ധി സഹോദരനായ രാഹുല്‍ ഗാന്ധിക്ക് ശരിക്കും ഒരു ഊന്നുവടിയാണെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിനപ്പുറം ഒന്നും ചിന്തിക്കാനോ നോക്കാനോ കഴിയില്ലെന്നും ഇത് ഒരു വട്ടം കൂടി തെളിഞ്ഞിരിക്കുകയാണെന്നും സാംബിത് പത്ര കൂട്ടിച്ചേർത്തു.

    കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല

    കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല


    പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്കയെ നിയോഗിക്കുന്നതിലൂടെ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഫലമുണ്ടാവുകയെന്നും മറ്റെല്ലാം പ്രദേശങ്ങളിലും പ്രതിഫലിക്കുമെന്നുമാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.

    ഇന്ദിരയോട് ഉപമിച്ച് ഫറൂഖ് അബ്ദുള്ള

    ഇന്ദിരയോട് ഉപമിച്ച് ഫറൂഖ് അബ്ദുള്ള

    പ്രിയങ്ക ഗാന്ധിയെ മുത്തശി ഇന്ദിര ഗാന്ധിയോട് ഉപമിച്ചായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം. പ്രിയങ്ക വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഫറൂഖ് അബ്ദുള്ള വ്യക്തമാക്കിയിരിക്കുന്നത്. പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അവര്‍ക്ക് കിഴക്കന്‍ യു.പിയുടെ മാത്രം ചുമതല നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല. കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്വം അവര്‍ക്ക് നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

    അമേഠിയിലെ സന്ദർശനം

    അമേഠിയിലെ സന്ദർശനം

    തന്റെ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് എഐസിസി കോണ്‍ഗ്രസ് അധ്യക്ഷന്റ് തീരുമാനം പുറത്തുവിട്ടത്. പ്രിയങ്ക കിഴക്കന്‍ മേഖല നോക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതല തന്റെ വിശ്വസ്തന്‍ ജ്യോതിരാദിത്യ നിന്ധ്യയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+