കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടക്കാന്‍ പോകുന്നില്ല.... അഞ്ച് ട്രില്യണ്‍ പദ്ധതിയെ തള്ളി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനങ്ങളെ തള്ളി കോണ്‍ഗ്രസ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകരുമ്പോള്‍, അഞ്ച് മില്യണ്‍ സാമ്പത്തിക മേഖല മോദി എങ്ങനെയാണ് നടപ്പാക്കുകയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അതേസമയം ഒന്നിലധികം ട്വീറ്റുകളിലായിട്ടാണ് കോണ്‍ഗ്രസ് മോദിയുടെ സാമ്പത്തിക കുതിപ്പിനെ ചോദ്യം ചെയ്തിരിക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

1

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ അഞ്ച് ട്രില്യണ്‍ ശേഷിയുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കണക്കിലെടുത്താല്‍ അത് ഒരിക്കലും നടക്കില്ല. എവിടെയാണ് നമുക്ക് പണമുള്ളത്. അടിസ്ഥാന സൗകര്യമേഖലയില്‍ നമ്മള്‍ ചെലവഴിക്കുന്ന തുക കണക്കിലെടുത്താല്‍ തന്നെ ഇത് സാധ്യമാകില്ലെന്ന് കണ്ടെത്താനാവുമെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം സാമ്പത്തിക മേഖല കുതിപ്പില്‍ അല്ലെന്ന് സൂചിപ്പിച്ചുള്ള കാരണങ്ങളും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജനുവരി മുതല്‍ മാര്‍ച്ച വരെ ജിഡിപി വളര്‍ച്ച 5.8 ശതമാനത്തില്‍ താഴെയാണ്. ഗ്രോസ് ടാക്‌സ് റെവന്യൂ ഗ്രോത്തും പിന്നോക്കം പോയി. ഇപ്പോഴത്തെ നിരക്കുമായി മുന്നോട്ട് പോയാല്‍ ഇന്ത്യ ഒരിക്കലും അഞ്ച് ട്രില്യണ്‍ എന്ന നേട്ടത്തിലേക്ക് എത്തില്ല. ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒമ്പത് ശതമാനം വളര്‍ച്ച എന്ന നിരക്ക് കൈവിരക്കും. ഇതോടൊപ്പം നിക്ഷേപവും വര്‍ധിക്കണമെന്നും കോണ്‍ഗ്രസ് സൂചിപ്പിച്ചു. നിക്ഷേപങ്ങളില്‍ 38 ശതമാനം വളര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനമാണ്. നിക്ഷേപ നിരക്ക് 31.3 ശതമാനവും. ജിഎസ്ടിയുടെ അഞ്ച് സ്ലാബ് സംവിധാനം ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാധ്യമാക്കില്ല. ജിഎസ്ടി നല്ല രീതിയില്‍ നടപ്പാക്കാത്തത് കൊണ്ട് സാമ്പത്തിക മേഖലയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാവുന്നത്. പ്രധാനമന്ത്രിയെ യാഥാര്‍ത്ഥ്യം ബോധിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണ്. ചെറുകിട, ഇടത്തരം വ്യാപാര മേഖല തകര്‍ന്നത് സമ്പദ് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ത്യ യുദ്ധത്തിന് ശ്രമിക്കുന്നു, കശ്മീരില്‍ അവസാനം വരെ പൊരുതുമെന്ന് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍!!ഇന്ത്യ യുദ്ധത്തിന് ശ്രമിക്കുന്നു, കശ്മീരില്‍ അവസാനം വരെ പൊരുതുമെന്ന് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍!!

English summary
pm modis five trillion economy impossible says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X