കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്,ലക്ഷ്യം ഊര്‍ജ മേഖലയിലെ സഹകരണം, പ്രധാന പരിപാടികള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. ദിദ്വിന സന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ നാലിനാണ് മോദി റഷ്യയില്‍ എത്തുന്നത്. ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ മോദി പങ്കെടുക്കുന്നുണ്ട്. റഷ്യ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണെന്ന് നേരത്തെ മോദി പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ റഷ്യ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇത്.

1

അതേസമയം ഇന്ത്യയും റഷ്യയും പ്രത്യേക ബന്ധമാണ് ഉള്ളതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. പ്രധാനമായും ആണവോര്‍ജവും, പ്രതിരോധവും ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ളത്. സാമ്പത്തിക കാര്യങ്ങളുംചര്‍ച്ചയാവും. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെ ഇന്ധന മേഖലയിലെ സ്വയം പര്യാപ്തതയ്ക്കായി ഇന്ത്യയുടെ ശ്രമങ്ങളും റഷ്യയെ അറിയിക്കും.

നിലവില്‍ ഇന്ത്യ ഇറാനില്‍ നിന്നും സൗദിയില്‍ നിന്നുമാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഹ്രസ്വസമയത്തേക്കുള്ളതാണെന്ന് വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു. 36 മണിക്കൂറിനുള്ളില്‍ ഇത് അവസാനിക്കും. ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്‌ളാദിവോസ്‌റ്റോക്കില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി പുതിനൊപ്പം ഷിപ്പ് ബില്‍ഡിംഗ് യാര്‍ഡ് സന്ദര്‍ശിക്കും. പിന്നീടാണ് ഇരുവരും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച ഇതിന് പിന്നാലെ അത്താഴവുമുണ്ടാകും.

സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഉഭയകക്ഷി ചര്‍ച്ചകളാണ് മോദി നടത്തുക. തുടര്‍ന്ന് ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി യോഗത്തില്‍ പങ്കെടുക്കും. വ്‌ളാദിവോസ്‌റ്റോക്കില്‍ തുടര്‍ന്ന് നടക്കുന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. വ്‌ളാദിമിര്‍ പുതിനും ഒപ്പമുണ്ടാകും. റഷ്യയുടെ കിഴക്കന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ് മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. മുമ്പ് ഇന്ത്യക്ക് ഇവിടെ പ്രാധാന്യത്തോടെ ഇടപെടാന്‍ സാധിക്കാറില്ലായിരുന്നു.

 കശ്മീരില്‍ ഐസിജെയെ സമീപിക്കാന്‍ പാകിസ്താന് തെളിവില്ല, തുറന്ന് പറഞ്ഞ് പാക് അഭിഭാഷകന്‍!! കശ്മീരില്‍ ഐസിജെയെ സമീപിക്കാന്‍ പാകിസ്താന് തെളിവില്ല, തുറന്ന് പറഞ്ഞ് പാക് അഭിഭാഷകന്‍!!

English summary
pm modis set to visit russia tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X