മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍! ഈ മൗനം അംഗീകരിക്കാനാവാത്തത്!
ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ അവിടുത്തെ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് നാണക്കേടുണ്ടാക്കുന്നു. രാജ്യത്തെ ഒരു മകള്‍ കൂടി ക്രൂരബലാത്സംഗത്തിന് ഇരയായി, നമ്മള്‍ ലജ്ജ കൊണ്ട് തലകുനിക്കുകയാണ് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി താങ്കളുടെ മൗനം അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ഹള്‍ വര്‍ധിക്കുകയും ആക്രമികള്‍ സ്വന്തന്ത്രരായി വിഹരിക്കുകയും ചെയ്യുകയാണ്. ഈ സര്‍ക്കാര്‍ രാജ്യത്തിന് തന്നെ നാണക്കേടാണ്. രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോച്ചിങഅങ് ക്ലാസിലേക്ക് പോകുകയായിരുന്ന 19 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ ലഹരി കൊടുത്ത് മയക്കി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി സൈനികനായിരുന്നു.












Click it and Unblock the Notifications