ഉറി ആക്രമണം: ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല, സംഭവത്തില്‍ അപലപിച്ച് മോദി
ദില്ലി: ജമ്മു കശ്മീരിലെ സൈനിക ബ്രിഗേഡ് ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിഗേഡിലുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് രംഗത്തെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
17 പേര് മരിച്ചതിന് പുറമേ 19 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താന് ഭീകരസംഘടനകളെ സഹായിക്കുന്നതില്‍ നിരാശയുണ്ടെന്ന് അറിയിച്ച രാജ്നാഥ് സിംഗ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാക് സഹായം ലഭിച്ചുവെന്നും ആരോപിച്ച രാജ്നാഥ് സിംഗ് വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും വ്യക്തമാക്കി. ഇന്ത്യ മറ്റ് ലോകരാജ്യങ്ങളുമായി നിര്‍ണ്ണായക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ നടത്താനിരിക്കെ ഭീകരാക്രമണങ്ങള്‍ കൊണ്ട് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രവണ തന്നെയാണ് ഇത്തവണയും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
|
സൈനിക ബ്രിഗേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച മോദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഉറപ്പുനല്‍കുന്നു.
|
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി അഭിവാദ്യമര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും ഞാന്‍ ആലോചിക്കുന്നവരുടെ കുടുംബങ്ങളുടെ നഷ്ടത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ദോഗ്ര റെജിമെന്റിലെ ടെന്റില്‍ ഉറങ്ങിക്കിടന്ന ജവാന്മാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ സമീപത്തുള്ള ബാരക്കുകളും തകര്‍ന്നിട്ടുണ്ട്.

വളരെയധികം സൈനികരുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ജോലിയ്ക്ക് ശേഷം വിശ്രമിക്കുന്നവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചതാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്.

ഉറിയ്ക്ക് സമീപമുള്ള മോഹ് റയില്‍ 2014ലും ഇത്തരത്തില്‍ ഒരു ആക്രമണം നടന്നിരുന്നു. പത്ത് സൈനികരാണ് ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ സേന പ്രസ്താവനയില്‍ വ്യക്തമാക്കി.

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഒറ്റ ആക്രമണത്തില്‍ ഇത്രയധികം സൈനികര്‍ കൊല്ലപ്പെടുന്ന വലിയ ഭീകരാക്രമണമായിരുന്നു ഉറിയിലേത്.

2002ല്‍ കശ്മീരിലെ കലുച്ചാക് സൈനിക ക്വാര്‍ട്ടേഴ്സിലുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 30 പേര് കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായിരുന്നു ആക്രമണം.

സെപ്തംബര്‍ 15ന് ഉറി മേഖലയില്‍ ഫിദായീന്‍ ഭീകരര്‍ നുഴഞ്ഞുകയറാനും ഭീകരാക്രമണം നടത്താനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സൈനിക കമാന്‍ഡുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications