കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ ഒമർ അബ്ദുള്ള; പൈലറ്റ് തിരിച്ച് വരുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തു!!

Google Oneindia Malayalam News

Recommended Video

cmsvideo
പൈലറ്റ് തിരിച്ച് വരുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തു | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയം പ്രസംഗിക്കേണ്ട സമയമില്ലിത്. പൈലറ്റ് തിരിച്ചെത്തുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തിവെക്കുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

<strong>കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!</strong>കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!

സൈനികരുടെ ത്യാഗത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന വാദവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷ രാഷ്ട്രീയ വിജയത്തിന് വിനിയോഗിക്കരുതെന്നും പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം പ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

Omar Abdullah


ഇന്ത്യന്‍ പൈലറ്റ് കാണാതായതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് പാക് സൈന്യത്തിന്റെ പിടിയിലായതും അതിന്റെ വീഡിയോയും പാക് പുറത്ത് വിട്ടിരുന്നു. ഇത് സാഹചര്യത്തെ വഷളാക്കുന്നതായി സർവ്വ കക്ഷി യോഗം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമർ അബദുള്ളയുടെ പ്രതികരണവലും വന്നത്.

രാജ്യത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലി മെട്രോ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പാക് അതിർത്തി പങ്കിടുന്ന ഗുജറാത്ത് മേഖലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ ചില ഭാഗങ്ങളിൽ സുരക്ഷയ്ക്കായി ലോക്കൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

English summary
National Conference leader Omar Abdullah Wednesday said Prime Minister Narendra Modi should suspend all his political activities till the missing Indian Air Force pilot returns home safely.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X