മന്‍ കി ബാതിനെ കുറിച്ച് മനസ് തുറന്ന് മോദി.. ശബ്ദം എന്റേത്.. ഷോയുടെ ആത്മാവ് ജനങ്ങളുടേത്..
ദില്ലി: മന്‍ കി ബാത് .. ഓള്‍ ഇന്ത്യ റേഡിയോ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളോട് തന്റെ ചിന്തകളും കാഴ്ചപാടുകളും പങ്കുവെയ്ക്കുന്നു.50 ാം എപ്പിസോഡാണ് ഇന്ന് ഈ പ്രതിമാസപരിപാടിയുടെ.ആകാശവാണി വഴിയും ദൂരദര്‍ശന്‍ വഴിയും ലോകം മുഴുവനുള്ള ഇന്ത്യന്‍ ജനത ഇത് കേള്‍ക്കുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ മാസത്തിലെ അവസാന ഞായറാഴ്ച്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് മന്‍ കി ബാതിന്റെ പ്രത്യേകത.ലഹരി ഉപയോഗം മുതല്‍ സ്വച്ഛ് ഭാരത് മിഷന്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഗുരു നാനാക് ദിനവും ഇന്ത്യന്‍ ഭരണഘടനാ ദിനവും ആണ് മന്‍കി ബാതിന്റെ വിഷയങ്ങള്‍.ഒരേ സമയം ഓള്‍ ഇന്ത്യ റേഡിയോ വിവിധ പ്രദേശിക ഭാഷകളിലേക്ക് മന്‍കി ബാത് മൊഴിമാറ്റം ചെയ്യുന്നു.ഇതില്‍ ചിലതെല്ലാം തന്റെ ശബ്ദവുമായി അടുത്തുനില്ക്കുന്നുവെന്ന് മോദി മന്‍കി ബാതില്‍ പറയുന്നു. ഓള്‍ ഇന്ത്യ റേഡിയോ,ദൂരദര്‍ശന്‍,മറ്റ് മാധ്യമങ്ങള്‍ എന്നിവയ്ക്കും മോദി നന്ദി പറഞ്ഞു.ഇവരുടെ ശ്രമഫലമായാണ്മന്‍ കി ബാത് എല്ലാ ജനങ്ങളിലേക്കും എത്തിയതെന്നും മോദി പറയുന്നു.
ഇതെന്റെ ശബ്ദമാണ് പക്ഷേ ഓരോ വാക്കിലെയും വികാരവും സത്തയും ഇന്ത്യയിലെ ഓരോ പൗരന്റെയുമാണ്.ലക്ഷക്കണക്കിനാളുകള്‍ പിന്തുണ അറിയിക്കുന്നു,നിര്‍ദേശങ്ങള്‍ നല്കുന്നു.സമൂഹത്തില്‍ പോസീറ്റിവിറ്റി നല്കാനായതാണ് മന്‍ കി ബാതിന്‍രെ വിജയം.തനിക്ക് അടുത്ത ആരോ ഒരാളുമായാ് സംസാരിക്കുന്നതെന്ന തോന്നലാണ് 50 എപ്പിസോഡിന്റെ വിജയം.ഇതാണ് സത്യസന്ധമായ ജനാധിപത്യമെന്നും മോദി മന്‍ കി ബാതില്‍ പറയുന്നു.












Click it and Unblock the Notifications