കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പി നാരായണോട് കോൺഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല; ഇന്ത്യ ഭയപ്പെടേണ്ടതില്ല, കാവൽക്കാരനുണ്ടെനന് മോദി!

Google Oneindia Malayalam News

Recommended Video

cmsvideo
നമ്പി നാരായണോട് കോണ്‍ഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല എന്ന് മോദി!

തിരുവനന്തപുരം: കോൺഗ്രസ് ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് ചെയ്തത് ആർക്കും ക്ഷമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണു തീരുമാനങ്ങൾ എടുക്കുന്നവരുടെ സർക്കാരും വാഗ്ദാനങ്ങൾ നൽകുന്നവരുടെ സർക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി സംസാരിക്കുകയായിരുന്നു.

<strong>യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമമെന്ന് ആരോപണം; കൊല്ലത്ത് ബിജെപി അടിയന്തര യോഗം വിളിച്ചു</strong>യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമമെന്ന് ആരോപണം; കൊല്ലത്ത് ബിജെപി അടിയന്തര യോഗം വിളിച്ചു

ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവൽക്കാരൻ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും. മൊബൈൽ തൊട്ട് മിസൈൽ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതമാണെന്നും മോദി പറഞ്ഞു.

Narendra Modi


അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു കോൺഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തിൽ പിന്തുടരുന്നത്.കേരളത്തിലെ കോൺഗ്രസ്–കമ്യൂണിസ്്റ്റുകാരുടെ കൊലപാതക രാഷ്ട്രീയത്തിൽ ആയിരത്തിലധികം ബിജെപിക്കാർക്കാണു ജീവൻ നഷ്ടപ്പെട്ടതെന്നും മോദി തിരുവനന്തപുരത്ത് പറഞ്ഞു. അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഓരോ കുഞ്ഞും ഇതിനായി രംഗത്തുവരുമെന്നും മോദി പറഞ്ഞു.

കേരളത്തിൽ പരസ്പരം എതിർക്കുന്നവർ ദില്ലിയിൽ നല്ല ചങ്ങാത്തത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണേന്ത്യക്ക് സന്ദേശം നൽകാനാണു രാഹുൽ വയനാട് മൽസരിക്കുന്നത് എന്നാണു കോൺഗ്രസ് പറയുന്നത്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നൽകാമായിരുന്നില്ലെയെന്ന് മോദി പരിഹസിച്ചു.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ റാലിയില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മോദി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, എംപിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസൻ, ശ്രീശാന്ത്, ടോം വടക്കൻ എന്നിവരും വേദിയിലുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Prime Minister Narendra Modi adress inThiruvananthapuram for NDA election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X