അവസാനം മോദിക്ക് മനസിലായി ജനങ്ങളുടെ ബുദ്ധിമുട്ട്; പക്ഷെ എല്ലാം രാജ്യ താത്പര്യത്തിന്
പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനകം പരിഹരിക്കും. കഴിഞ്ഞ 70 വര്‍ഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല
ദില്ലി: നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി. എന്നാല്‍ രാജ്യ താത്പര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും മോദി പറഞ്ഞു. റേഢിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നോട്ട് അസാധുവാക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബാങ്ക് ജീവനക്കാര്‍, പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. വളരെ ആത്മാര്‍ത്ഥതയോടെയാണ് അവരെല്ലാം പ്രവര്‍ത്തിച്ചത്. അവരോടെല്ലാം നന്ദി രേഖപ്പെടുത്തുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബുദ്ധിമുട്ടുണ്ടെന്ന് അറിയാം
നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തീരുമാനം എടുത്തപ്പോള്‍ തന്നെ ഇതുമൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നെന്നും മോദി പറഞ്ഞു.

അഴിമതി തടയാന്‍ എളുപ്പമല്ല
പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനകം പരിഹരിക്കും. കഴിഞ്ഞ 70 വര്‍ഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല. അതിന് സമയമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ സഹായിച്ചു
നോട്ടു അസാധുവാക്കല്‍ നടപടി വിജയിക്കുമെന്നു ഉറപ്പുണ്ട്. ഇത് വിജയകരമാക്കാന്‍ ജനങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ നടപടി
കറന്‍സി രഹിത സമൂഹമാണ് തന്റെ ലക്ഷ്യം. ഇതു പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്നറിയാം. അതിനുള്ള ആദ്യപടിയാണ് ഇപ്പോഴത്തെ നീക്കമെന്നും മോദി റേ#ിയോ സംഭാഷണത്തിലൂടെ പറഞ്ഞു.












Click it and Unblock the Notifications