2019ലെ ആദ്യ മന് കി ബാതുമായി പ്രധാനമന്ത്രി.. ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം
ദില്ലി: 2019ലെ ആദ്യ മന് കി ബാതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി വിഷയങ്ങല്‍ പ്രതിപാദിച്ചുകൊണ്ടാണ് 2019ലെ ആദ്യ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യ്തത്. ജനുവരി 30ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കണമെന്നും രക്തസാക്ഷികള്‍ക്ക് 2 നിമിഷത്തെ പ്രാര്‍ത്ഥന സമര്‍പ്പിക്കണമെന്നും മോദി പറഞ്ഞു. ഗാന്ധിജി കണ്ട സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹംം മന് കി ബാതിലുടെ പറഞ്ഞു.
നിരവധി വിഷയങ്ങള്‍ പ്രതിപാദിച്ച് മന്‍കി ബാതില് ലോകസഭ തിരഞ്ഞെടുപ്പിന് എല്ലാവരും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുകയുെ ചെയ്തു. 21 നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍ ആദ്യമായി വോട്ട് ചെയ്യുന്ന വര്‍ഷമാണിതെന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷ പെ ചര്‍ച്ച ഇത്തവണയും ഉണ്ടെന്നും സമ്മര്‍ദമില്ലാതെ പരീക്ഷ എഴുതാനും 29ന് നടക്കുന്ന പരീക്ഷ പെ ചര്‍ച്ചയില്‍ അഭിപ്രായമറിയിക്കാനും പ്രധാനമന്ത്രി പറയുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മര്‍ദമില്ലാത്ത പരീക്ഷ കാലം അദ്ദേഹം ആശംസിച്ചു. ഒക്ടോബര്‍ രണ്ടോടെ ഇന്ത്യ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതില്‍ നിന്ന് മുക്തമാക്കുമെന്നും മോദി പറഞ്ഞു. ഇതാണ് ഗാന്ധിജിയുടെ 150 ജന്മദിനത്തില് അദ്ദേഹത്തിനുള്ള ആദരവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടോയ്ലറ്റുകള് വൃത്തിയോടെ സൂക്ഷിക്കാന്‍ എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഖേലോ ഇന്ത്യ പോലുള്ള പരിപാടികള്‍ പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമാണെന്നും നഗരങ്ങളും ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ഇതിന്റെ ഭാഗമായെന്നും മോദി മന്ഡ കിബാതില്‍ പറയുന്നു. ബഹിരാകാ ഗവേഷണമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മോദി ആവര്‍ത്തിച്ചു. ഇന്ത്യയുെട ബഹിരാകാശ ദൗത്യങ്ങള്‍ രാജ്യത്തെ യുവശാസ്ത്രജ്ഞരുടെ കൈകളിലാണെന്നും അതില്‍ അഭിമാനം കൊള്ളണമെന്നും പറയുന്നു.
ഇന്ത്യ സന്യാസിമാരുടെ ഭൂമിയാണെന്നും രവിദാസ് ജയന്തി ഫെബ്രുവരി 19ന് ആചരിക്കണമെന്നും രവിദാസ് തന്റെ ചിന്തകളിലുടെ ജാതിക്കും മതത്തിനും അതീതമായി നന്മ പ്രചരിപ്പിച്ചെന്നും മോദി മന് കി ബാതില് പറയുന്നു. സുഭാഷ് ചന്ദ്ര ബോസിനെയും തന്റെ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. ആ്ന്ഡമാന് നിക്കോബാര്‍ ദ്വീപില്‍ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ശിവകുമാര്‍ സ്വാമിക്ക ആദരം അര്‍പ്പിച്ച മോദി അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും 111 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമൂഹത്തിനായി നല്‍കിയെന്നും മോദി പറഞ്ഞു. ശിവകുമാര്‍ സ്വാമി ഇല്ലാത്ത തുംകൂര്‍ ശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. മന് കി ബാതിന്റെ 52 എപ്പിസോഡാണ് ഞായറാഴ്ച്ച കഴിഞ്ഞത്. ഓള് ഇന്ത്യ റേഡിയോ, ദൂരദര്‍ശനിലും പുറമേ യുട്യൂബിലും പിഎംഒ ഓഫീസിലും.ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയത്തിലും ഇത് പ്രക്ഷേപണം ചെയ്യും. 2018ലേത് പോലെ 2019ലും ഇന്ത്യ വികസന കുതിപ്പ് തുടരുമെന്നും മോദി പറയുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications