• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2019ലെ ആദ്യ മന്‍ കി ബാതുമായി പ്രധാനമന്ത്രി.. ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം

  • By Staff

ദില്ലി: 2019ലെ ആദ്യ മന്‍ കി ബാതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി വിഷയങ്ങല്‍ പ്രതിപാദിച്ചുകൊണ്ടാണ് 2019ലെ ആദ്യ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യ്തത്. ജനുവരി 30ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കണമെന്നും രക്തസാക്ഷികള്‍ക്ക് 2 നിമിഷത്തെ പ്രാര്‍ത്ഥന സമര്‍പ്പിക്കണമെന്നും മോദി പറഞ്ഞു. ഗാന്ധിജി കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹംം മന് കി ബാതിലുടെ പറഞ്ഞു.

നിരവധി വിഷയങ്ങള്‍ പ്രതിപാദിച്ച് മന്‍കി ബാതില്‍ ലോകസഭ തിരഞ്ഞെടുപ്പിന് എല്ലാവരും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുകയുെ ചെയ്തു. 21 നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍ ആദ്യമായി വോട്ട് ചെയ്യുന്ന വര്‍ഷമാണിതെന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷ പെ ചര്‍ച്ച ഇത്തവണയും ഉണ്ടെന്നും സമ്മര്‍ദമില്ലാതെ പരീക്ഷ എഴുതാനും 29ന് നടക്കുന്ന പരീക്ഷ പെ ചര്‍ച്ചയില്‍ അഭിപ്രായമറിയിക്കാനും പ്രധാനമന്ത്രി പറയുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മര്‍ദമില്ലാത്ത പരീക്ഷ കാലം അദ്ദേഹം ആശംസിച്ചു. ഒക്ടോബര്‍ രണ്ടോടെ ഇന്ത്യ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതില്‍ നിന്ന് മുക്തമാക്കുമെന്നും മോദി പറഞ്ഞു. ഇതാണ് ഗാന്ധിജിയുടെ 150 ജന്മദിനത്തില്‍ അദ്ദേഹത്തിനുള്ള ആദരവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടോയ്‌ലറ്റുകള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഖേലോ ഇന്ത്യ പോലുള്ള പരിപാടികള്‍ പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമാണെന്നും നഗരങ്ങളും ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ഇതിന്റെ ഭാഗമായെന്നും മോദി മന്ഡ കിബാതില്‍ പറയുന്നു. ബഹിരാകാ ഗവേഷണമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മോദി ആവര്‍ത്തിച്ചു. ഇന്ത്യയുെട ബഹിരാകാശ ദൗത്യങ്ങള്‍ രാജ്യത്തെ യുവശാസ്ത്രജ്ഞരുടെ കൈകളിലാണെന്നും അതില്‍ അഭിമാനം കൊള്ളണമെന്നും പറയുന്നു.

ഇന്ത്യ സന്യാസിമാരുടെ ഭൂമിയാണെന്നും രവിദാസ് ജയന്തി ഫെബ്രുവരി 19ന് ആചരിക്കണമെന്നും രവിദാസ് തന്റെ ചിന്തകളിലുടെ ജാതിക്കും മതത്തിനും അതീതമായി നന്മ പ്രചരിപ്പിച്ചെന്നും മോദി മന്‍ കി ബാതില്‍ പറയുന്നു. സുഭാഷ് ചന്ദ്ര ബോസിനെയും തന്റെ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. ആ്ന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ശിവകുമാര്‍ സ്വാമിക്ക ആദരം അര്‍പ്പിച്ച മോദി അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും 111 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമൂഹത്തിനായി നല്കിയെന്നും മോദി പറഞ്ഞു. ശിവകുമാര്‍ സ്വാമി ഇല്ലാത്ത തുംകൂര്‍ ശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. മന്‍ കി ബാതിന്റെ 52 എപ്പിസോഡാണ് ഞായറാഴ്ച്ച കഴിഞ്ഞത്. ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശനിലും പുറമേ യുട്യൂബിലും പിഎംഒ ഓഫീസിലും.ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയത്തിലും ഇത് പ്രക്ഷേപണം ചെയ്യും. 2018ലേത് പോലെ 2019ലും ഇന്ത്യ വികസന കുതിപ്പ് തുടരുമെന്നും മോദി പറയുന്നു.

English summary
PM Narendra Modi addressing the nation through Mank ki bath to vote in the Lok Sabha elections

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more