കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തും, സംസ്ഥാന പദവിയില്‍ തീരുമാനമായില്ല; സര്‍വ്വകക്ഷിയോഗം അവസാനിച്ചു

Google Oneindia Malayalam News

Newest First Oldest First
8:28 PM, 24 Jun

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള
7:56 PM, 24 Jun

ജമ്മു കശ്മീരിലെ ജനങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് മെഹബൂബ മുഫ്തി. അത് തങ്ങളുടെ ഐഡന്റിറ്റിയാണെന്നും മെഹബൂബ.
7:51 PM, 24 Jun

ജമ്മു കശ്മീരിന്റെ സര്‍വ മേഖലയിലുമുള്ള വികസനത്തിനാണ് കേന്ദ്രം താല്‍പര്യപ്പെടുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിന്റെ ഭാവിയെ കുറിച്ചും മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ചും ചര്‍ച്ച ചെയ്‌തെന്നും, തിരഞ്ഞെടുപ്പ് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതില്‍ പ്രധാനമാണെന്നും അമിത് ഷാ പറഞ്ഞു.
7:37 PM, 24 Jun

പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ സര്‍വ കക്ഷി യോഗത്തില്‍ ചര്‍ച്ചയായില്ല
7:19 PM, 24 Jun

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മണ്ഡല പുനര്‍ നിര്‍ണയം കഴിഞ്ഞത്തിന് ശേഷമാണ് തിറഞ്ഞെടുപ്പ് നടക്കുക. എല്ലാവരോടും മണ്ഡല പുനര്‍നിര്‍ണയത്തിനായി സഹകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
7:13 PM, 24 Jun

മോദിയുമായുള്ള സര്‍വ്വ കക്ഷിയോഗത്തില്‍ അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്വച്ച് കോണ്‍ഗ്രസ്. പാർട്ടി സർക്കാരിനോട് അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് പറഞ്ഞു.
7:02 PM, 24 Jun

സംസ്ഥാന പദവിയിൽ തീരുമാനമായില്ല
7:02 PM, 24 Jun

ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
7:01 PM, 24 Jun

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം സമാപിച്ചു
5:56 PM, 24 Jun

ജമ്മു കശ്മീരിലെ നാല് മുൻ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള യോഗത്തിൽ പങ്കെടുക്കുന്നു
4:06 PM, 24 Jun

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ നേതാക്കളുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തുന്നു
4:05 PM, 24 Jun

സര്‍വ്വകക്ഷി യോഗത്തിലെ ആദ്യത്തെ ചിത്രങ്ങള്‍ പുറത്ത്
3:43 PM, 24 Jun

പിഡിപിയുടെ മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ്ന്റെ ഫാറൂഖ് അബ്ദുല്ല, കോൺഗ്രസിന്റെ ഗുലാം നബി ആസാദ്, ജമ്മു കശ്മീർ നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു
3:24 PM, 24 Jun

കാശ്മീര്‍ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍വകക്ഷി യോഗം ആരംഭിച്ചു. മോദിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം
3:22 PM, 24 Jun

നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിളിച്ച യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചു. ഞാന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നു. ഞാന്‍ ആവശ്യങ്ങള്‍ അവിടെ അറിയിക്കും, തുടര്‍ന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കും. മെഹ്ബൂബ മുഫ്തി അവരുടെ പാര്‍ട്ടിയുടെ പ്രസിഡന്റാണ്, അവര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഞാന്‍ എന്തിന് സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
3:17 PM, 24 Jun

കാശ്മീര്‍ നേതാക്കളുമായി മോദിയുടെ സര്‍വകക്ഷി യോഗം ഉടന്‍, അതീവ ജാഗ്രതയില്‍ കാശ്മീര്‍
3:14 PM, 24 Jun

ബിജെപി നേതാവ് ജിതേന്ദ്ര സിംഗ് സ്വാഗത പ്രസംഗം അവതരിപ്പിക്കും, ഉദ്ഘാടന പ്രസംഗം പ്രധാനമന്ത്രി മോദിയും നിർവഹിക്കും
3:13 PM, 24 Jun

ജമ്മു കശ്മീര്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രധാനമന്ത്രി മോദിയുടെ ദില്ലിയിലെ ദ്യോഗിക വസതിയിലെത്തി
2:56 PM, 24 Jun

കേന്ദ്രമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ബിജെപി നേതാവ് രവീന്ദർ റെയ്‌ന, നിർമ്മൽ സിംഗ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി.
2:40 PM, 24 Jun

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലെത്തി. പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
2:09 PM, 24 Jun

ജമ്മു കശ്മീര്‍ പാര്‍ട്ടികളുമായുള്ള സര്‍വ്വകക്ഷി യോഗത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയിലെ പ്രധാനമന്ത്രി മോദിയുടെ വസതിയിലെത്തി.
1:32 PM, 24 Jun

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഴുവൻ സംസ്ഥാനത്വവും എന്ന അജണ്ടയിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
12:13 PM, 24 Jun

കേന്ദ്രം എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാന്‍ ഞങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനും മുഴുവന്‍ സംസ്ഥാനത്തിനും വേണ്ടി സമ്മര്‍ദ്ദം ചെലുത്തുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
11:57 AM, 24 Jun

അവര് ഒരു അജണ്ട നല്‍കിയിരുന്നില്ലെന്ന് സി.പി.എം നേതാവും പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ വക്താവായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു.
10:34 AM, 24 Jun

സര്‍വ്വ കക്ഷിയോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കളുമായി ജെപി നദ്ദ 11 മണിക്ക് കൂടിക്കാഴ്ച നടത്തും
9:46 AM, 24 Jun

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ പുരോഗതിയും കേന്ദ്രം പങ്കുവെക്കും
9:32 AM, 24 Jun

യോഗത്തിന് മുമ്പ്, ഡെലിമിറ്റേഷന്‍ കമ്മീഷന്‍ 20 ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായും ബന്ധപ്പെട്ട ജില്ലകളെ സംബന്ധിച്ച ജനസംഖ്യാശാസ്ത്ര, ഭരണപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
9:10 AM, 24 Jun

ഇന്നത്തെ സർവകക്ഷിയോഗം കാശ്മീരിൻ്റെ അതിർത്തി നിർണ്ണയം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ചർച്ചചെയ്യാനാണെന്ന് റിപ്പോർട്ട്
8:34 AM, 24 Jun

2019ല്‍ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കാശ്മീര്‍ നേതാക്കളുമായി സര്‍വ്വകക്ഷിയോഗം വിളിക്കുന്നത്.
8:33 AM, 24 Jun

ഇന്നത്തെ യോഗത്തില്‍ സംസ്ഥാന പദവി പുനസ്ഥാപനം ചര്‍ച്ചയായേക്കും
READ MORE

ദില്ലി: കശ്മീരിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ദില്ലിയില്‍ യോഗം ചേരും. കശ്മീരില്‍ നിന്നുള്ള സര്‍വകക്ഷികളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം സംസ്ഥാന പദവി കശ്മീരിന് നല്‍കുന്ന കാര്യം ചര്‍ച്ചയാവും. അങ്ങനൊരു നീക്കം നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

modi

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കേന്ദ്രത്തിന്റെ ആദ്യ അനുനയ നീക്കമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് കശ്മീരിലെ പ്രധാന നേതാക്കള്‍ക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ട്. കശ്മീരിനുള്ള പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന നിര്‍ദേശം ഉറപ്പായും ഗുപ്കര്‍ സഖ്യത്തിലെ പാര്‍ട്ടികള്‍ ഉന്നയിക്കും. ഇതിനിടെ കശ്മീരില്‍ അടക്കം കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികള്‍ ആക്രമണത്തിന് ലക്ഷ്യമിട്ടേക്കുമെന്നും സൂചനയുണ്ട്.

English summary
PM Narendra Modi All-Party Meeting With Jammu & Kashmir Leaders Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X