Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി മോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി; ആദ്യ പ്രതികരണം പ്രതീക്ഷയേകുന്നത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആപ്പിൾ സിഇഒ ടിം കുക്ക് കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർലോ‍ഞ്ചിന് മുന്നോടിയായാണ് പ്രധാനമന്ത്രിയും ടിം കുക്കും കൂടിക്കാഴ്ച നടത്തിയത്. ഊഷ്മളമായ സ്വാഗതത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ടിം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഭാവിയിൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന നല്ല സ്വാധീനത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് ഞങ്ങൾ പങ്കിടുന്നു - വിദ്യാഭ്യാസവും ഡെവലപ്പർമാരും മുതൽ നിർമ്മാണവും പരിസ്ഥിതിയും വരെ, രാജ്യത്തുടനീളം വളരുന്നതിനും നിക്ഷേപിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ടിം ട്വീറ്റ് ചെയ്തു.

ടിമ്മിനെ കണ്ടുമുട്ടിയതിൽ തികഞ്ഞ സന്തോഷം ഉണ്ടെന്നും വൈവിധ്യമാർന്ന വിഷയങ്ങളിൽ കാഴ്ച്ചപ്പാടുകൾ കൈമാറുന്നതിലും ഇന്ത്യയിൽ നടക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിത പരിവർത്തനങ്ങളെ എടുത്തുകാട്ടുന്നതിലും സന്തോഷമുണ്ടെന്നും ആണ് പ്രധാനമന്ത്രി കുറിച്ചത്. പ്രധാമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ആണ് ആപ്പിൾ‌ സിഇഒ ടിം കണ്ടത്.

Apple

കഴിഞ്ഞ ദിവസം ടിം കുക്ക് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ആരംഭിച്ചിരുന്നു. ബാന്ദ്ര കുർള കോപ്ലക്‌സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിൽ ആണ് ആപ്പിൾ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.

ആപ്പിൾ സ്റ്റോറിൻ‌റെ പ്രവർത്തന സമയം, രാവിലെ 11 മണി മുതൽ രാത്രി 10 മണിവരെയാണ്. ഐ ഫോൺ, ഐ പാഡ്, ആപ്പിൾ‌ വാച്ചുകൾ, ആപ്പിളിന്റെ മറ്റ് പ്രൊഡ്കട്റ്റുകൾ, മാക്ക് ബുക്ക്, ആപ്പിൾ ടിവി അത് പോലെ ആപ്പിൾ‌ പുറത്തിറക്കുന്ന പുതിയ ഉപകരണങ്ങൾ എന്നിവ ലഭിക്കും

ആപ്പിളിന്റെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട് ഫോൺ വിപണിയാണ് ഇന്ത്യ. ആപ്പിൾ ഐ ഫോണിന്റെ വിൽപനയിൽ വലിയ വർധനവ് ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഉൽപ്പന്ന വിൽപ്പന, സേവനങ്ങൾ, ആക്‌സസറികൾ എന്നിവയ്‌ക്കായുള്ള ഏകജാലക ലക്ഷ്യസ്ഥാനമായി പ്രവർത്തിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം കൊടുക്കുക എന്നതാണ് ആപ്പിൾ സ്റ്റോറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നാളെ പുതിയ
ഔദ്യോ​ഗിക ആപ്പിൾ സ്റ്റോർ ഡൽഹിയിലും തുറക്കും.

തങ്ങളുടെ ടീം അംഗങ്ങൾ പ്രാദേശികമായി ജനങ്ങളുമായി ബന്ധപ്പെടുന്നതിനും അവരുടെ ആ​ഗ്രഹങ്ങൾ പിന്തുടരുന്നതിനും ഞങ്ങളുടെ അതിശയകരമായ ഉൽപ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും അവരുടെ സർഗ്ഗാത്മകത പുറത്തെടുക്കുന്നതിനും പുതിയ വഴികൾ കണ്ടെത്താൻ അവരെ സഹായിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ രണ്ടാമത്തെ സ്റ്റോറായ ആപ്പിൾ സാകേത് തുറക്കുന്നതോടെ ഡൽഹിയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ഏറ്റവും മികച്ചത് എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്നാണ് ആപ്പിളിന്റെ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഒബ്രിയൻ പറഞ്ഞത്.
2019 ൽ മുതൽ ആപ്പിളിന്റെ റീട്ടേയ്ൽ സ്റ്റോറുകൾ തുറക്കുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു.

തങ്ങളുടെ ടീം അംഗങ്ങൾ പ്രാദേശിക കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടുന്നതിനും അവരുടെ ആ​ഗ്രഹങ്ങൾ പിന്തുടരുന്നതിനും ഞങ്ങളുടെ അതിശയകരമായ ഉൽപ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും അവരുടെ സർഗ്ഗാത്മകത പുറത്തെടുക്കുന്നതിനും പുതിയ വഴികൾ കണ്ടെത്താൻ അവരെ സഹായിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+