ഇന്ത്യ ഗേറ്റിൽ മഹത്തായ നേതാജി പ്രതിമ; പൂർണ്ണമാകും വരെ ഹോളോംഗ്രാം പ്രതിമ; പ്രധാനമന്ത്രിയുടെ ട്വീറ്റ്
ഇന്ത്യ ഗേറ്റിൽ മഹത്തായ നേതാജി പ്രതിമ; പൂർണ്ണമാകും വരെ ഹോളോംഗ്രാം പ്രതിമ; പ്രധാനമന്ത്രിയുടെ ട്വീറ്റ്
ഡൽഹി: സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിമ തയ്യാറാകുന്നത് വരെ അതേ സ്ഥലത്ത് ഹോളോംഗ്രാം പ്രതിമയുണ്ടായിരിക്കും.
പ്രതിമയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.ഗ്രാനൈറ്റിലാണ് പ്രതിമ ഒരുക്കുന്നത്. നേതാജി പ്രതിമയ്ക്ക് 28 അടി നീളവും 6 അടി വീതിയും ഉണ്ടായിരിക്കും. ഒരിക്കൽ ഇംഗ്ലണ്ടിലെ രാജാവായ ജോർജ്ജ് അഞ്ചാമന്റെ പ്രതിമ ഉണ്ടായിരുന്ന സ്ഥലത്താണ് ഈ പ്രതിമ നിലനിൽക്കാൻ പോകുന്നത്.

ഈ പ്രതിമ 1968-ൽ നീക്കം ചെയ്യുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. "രാഷ്ട്രം മുഴുവൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ, കരിങ്കല്ലിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ മഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് അദ്ദേഹത്തിനുളള ഇന്ത്യയുടെ കടപ്പാടിന്റെ പ്രതീകമായിരിക്കും. ," പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
'നേതാജിയുടെ മഹത്തായ പ്രതിമ പൂർത്തിയാകുന്നത് വരെ, അദ്ദേഹത്തിന്റെ ഒരു ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് ഉണ്ടായിരിക്കും. നേതാജിയുടെ ജന്മദിനമായ ജനുവരി 23 ന് ഞാൻ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും,' കൂട്ടിച്ചേർത്തു. നേതാജിയുടെ ജന്മ ദിനം ആയ ജനുവരി 23 - ന് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും എന്നും പ്രധാന മന്ത്രി തന്റെ ട്വീറ്റിൽ പ്രഖ്യാപിച്ചു. അതേ സമയം, നേതാജിയുടെ ജന്മ ദിനവും പരാക്രം ദിവസ് എന്ന ദിവസമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
അതേസമയം, തലസ്ഥാനത്തിന്റെ ഹൃദയ ഭാഗത്തുള്ള ഇന്ത്യാ ഗേറ്റ് ഏരിയയിലെ മാറ്റങ്ങൾ ഇതിനകം തന്നെ ചർച്ചകളും വിവാദങ്ങളും ചോദ്യങ്ങൾക്കും ഇടം പിടിച്ചിരിക്കുകയാണ്. ഇതിനിടെ ആണ് നേതാജി പ്രതിമയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഇന്ത്യാ ഗേറ്റിനെ ബ്രിട്ടീഷ് നിർമ്മിത രാഷ്ട്രപതി ഭവനുമായി ബന്ധിപ്പിക്കുന്ന പാതയായ നവീകരിച്ച രാജ്പഥിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്. അമർ ജവാൻ ജ്യോതി അല്ലെങ്കിൽ സൈനികർക്കുള്ള നിത്യ ജ്വാല 50 വർഷത്തിന് ശേഷം ഇന്ത്യാ ഗേറ്റിൽ അണയ്ക്കുകയും 2019 - ൽ ഉദ്ഘാടനം ചെയ്ത പുതിയ ദേശീയ യുദ്ധ സ്മാരകത്തിലെ ടോർച്ചുമായി ലയിപ്പിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications