കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി വാരണാസിയില്‍: ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് കാശിയില്‍ തുടക്കം കുറിക്കും

Google Oneindia Malayalam News

ദില്ലി: വാരണാസിയില്‍ ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയ്ന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി തന്‍റെ മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്. അംഗത്വ വിതരണ ക്യാംപയ്ന്‍ ഉദ്ഘാടനം ചെയ്യുന്നതിന് പുറമെ വിവിധ പരിപാടികളിലും മോദി പങ്കെടുക്കും.

<strong>വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം</strong>വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം

' രാവിലെ പത്തരയ്ക്ക് വാരാണസിയിൽ എത്തിയ നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. വാരാണസിയെ ഹരിതാഭാമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടീൽ പരിപാടിക്കും മോദി തുടക്കം കുറിക്കും. ഇതിന് ശേഷമായിരിക്കും വരാണാസി ലോക്സഭാ മണ്ഡലത്തിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുക.

arendramodi-

' നമുക്ക് ഏവര്‍ക്കും പ്രചോദനമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തിലാണ് ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കമാവുന്നത്. ഈ പരിപാടിയില്‍ കാശിയില്‍ വെച്ച് ഞാന്‍ പങ്കുചേരും. ജീവിതത്തിലെ എല്ലാം മേഖലയിലും ഉള്‍പ്പെടുന്ന ബിജെപി കുടുംബാംഗങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതായിരിക്കും അംഗത്വ വിതരണ പരിപാടി. അത് നമ്മുടെ പാര്‍ട്ടിയെ കൂടുതല്‍ ശക്തപ്പെടുത്തും' വാരണാസിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മോദി ട്വീറ്റ് ചെയ്തു.

<strong> മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും</strong> മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും

English summary
PM Narendra Modi arrives in Varanasi to launch BJP's membership drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X