Get Updates
Get notified of breaking news, exclusive insights, and must-see stories!

പാത്രം കൊട്ടലിന് ശേഷം വിളക്ക് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ഏപ്രിൽ 5ന് രാത്രി 9ന്

ദില്ലി: ഏപ്രില്‍ 5ന് ഞായറാഴ്ച രാത്രി രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി 9 മണിക്ക് എല്ലാവരും വീടുകളില്‍ ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 9 മിനുറ്റ് നേരമാണ് വെളിച്ചം തെളിയിക്കേണ്ടത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മെഴുകുതിരി വെട്ടം എന്നിവയാണ് വെളിച്ചം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    പാത്രം കൊട്ടലിന് ശേഷം വിളക്ക് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

    കൊറോണ എറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് നല്‍കേണ്ടതുണ്ട്. കൊറോണ മൂലമുണ്ടായ ഇരുട്ടും അനിശ്ചിതത്വവും അവസാനിപ്പിച്ച് പ്രകാശത്തിന് നേര്‍ക്ക് മുന്നേറേണ്ടതുണ്ട്. അതിനായി എല്ലായിടത്തും പ്രകാശം പരത്തേണ്ടതുണ്ട്. അതിനുവേണ്ടി ഏപ്രില്‍ 5ന് രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ഒരുമിച്ച് കൊറോണയുടെ ഇരുട്ടിനെ തുരത്തണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

    Corona

    കൊറോണയെന്ന ഇരുട്ടിനെ തുരത്താന്‍ പ്രകാശത്തിന്റെ ശക്തി ഉപയോഗിക്കണം. അതിനായി തനിക്ക് 9 മിനുറ്റ് സമയം തരാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ 130 കോടി ജനങ്ങളുടെ ശക്തിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാകണം. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്ന് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലായിടത്ത് നിന്നും ഉളളവര്‍ അന്ന് രാത്രി വീടുകളില്‍ ലൈറ്റ് അണച്ച് വെളിച്ചം തെളിയിക്കുന്നത് നമ്മളെല്ലാവരും പൊരുതുന്ന ആ ലക്ഷ്യത്തെ കൂടുതല്‍ പ്രകാശപൂര്‍ണാക്കും.

    ആ വെളിച്ചത്തില്‍ നാം ഒറ്റയ്ക്ക് അല്ലെന്ന് നമുക്ക് മനസ്സിലുറപ്പിക്കാം. ആരും ഒറ്റയ്ക്കല്ല. വെളിച്ചം തെളിയാന്‍ ആരും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിനായി റോഡിലേക്കോ മറ്റിടങ്ങളിലേക്കോ ഒരു കാരണവശാലും ഇറങ്ങാന്‍ പാടുളളതല്ല. സാമൂഹിക അകലം എന്ന ലക്ഷ്മണ രേഖ ഒരു കാരണവശാലും ലംഘിക്കരുത്. കൊറോണയുടെ വ്യാപനം തടയാനുളള ഏത് വഴിയാണ് സമൂഹ വ്യാപനം എന്നും നരേന്ദ്ര മോദി ഓര്‍മ്മപ്പെടുത്തി.

    നേരത്തെ ജനതാ കര്‍ഫ്യൂ ദിവസം വൈകിട്ട് 5 മണിക്ക് രാജ്യത്തെ ജനങ്ങളോട് പാത്രം കൊട്ടാനും കൈ അടിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കൊറോണയെ തുരത്താന്‍ പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് വേണ്ടിയാണ് വീടുകളുടെ ബാല്‍്ക്കണിയിലിറങ്ങി നിന്ന് പാത്രം കൊട്ടാന്‍ മോദി ആവശ്യപ്പെട്ടത്. എന്നാല്‍ ഉത്തരേന്ത്യയില്‍ പലയിടത്തും ആളുകള്‍ കൂട്ടമായി റോഡിലേക്ക് ഇറങ്ങി ആയിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+