പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രം വായിക്കുന്നത് കേള്‍ക്കൂ
ടോക്കിയോ: ജപ്പാന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി ജപ്പാന്റെ പാരമ്പര്യ വാദ്യോപകരണമായ ടെയ്‌ക്കോ ഡ്രം വായിച്ച് ഏവരെയും അമ്പരിപ്പിച്ചു. വ്യാപര കറാറൊപ്പിടാന്‍ വേണ്ടിയാണ് മോദി ജപ്പാനിലെത്തിയത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സെര്‍വീസസ് ടെക്‌നോളജി ആന്റ് കള്‍ച്ചറല്‍ അക്കാദമിയുടെ ഉദ്ഘാടനച്ചടങ്ങിന് പങ്കെടുക്കുകയായിരുന്നു മോദി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോള്‍ മോദിയെ ടിസിഎസ് സിഇഒ എന്‍ ചന്ദ്ര ശേഖരന്‍ ഡ്രം വായിക്കാന്‍ ക്ഷണിച്ചു. ക്ഷണം മോദി സ്വീകരിക്കുകയായിരുന്നു.

പ്രൊഫഷനല്‍ ഡ്രം വായനക്കാരുടെ പ്രകടനത്തിന് ശേഷമായിരുന്നു മോദിയ്ക്ക് ക്ഷണം കിട്ടിയത്. രണ്ടു കലാകാരന്മാര്‍ മനോഹരമായി ഡ്രം വായിക്കുന്നത് കേട്ടുനിന്ന ശേഷമാണ് മോദിയുടെ ഊഴം വന്നത്. മോദിയുടെ കൈകള്‍ ഡ്രമില്‍ മുഴങ്ങിയതും കുറച്ചുനേരത്തേക്ക് എല്ലാവരും ആകാംക്ഷരായി. കേട്ടുന്നിവരുടെ കൈയ്യടിയോടെയാണ് മോദി വായന നിര്‍ത്തിയത്.
ട്രെയിനിങ്ങിനായി ഇന്ത്യയിലേക്ക് വരുന്ന ടി സി എസ് ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളോട് ഇന്ത്യമുഴന്‍ സഞ്ചരിച്ച് അറിവ് കൂട്ടാന്‍ മോദി ആവശ്യപ്പെട്ടു. ജപ്പാനിലേക്ക് തിരിച്ചുവരമ്പോള്‍ മറക്കാനാകാത്ത നല്ല കുറേ ഓര്‍മകള്‍ ഇന്ത്യ നിങ്ങള്‍ക്ക് നല്‍കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.












Click it and Unblock the Notifications