കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ചതിച്ചത് നിഴല്‍; ക്യാമറക്ക് വേണ്ടി കൈവീശി നീങ്ങിയ മോദിയെ തെളിവുസഹിതം പിടികൂടി, ട്രോള്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ക്യാമറ പ്രേമം | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറ പ്രേമത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്ര വലിയ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നാണെങ്കിലും തന്റെ മുഖം ക്യാമറിയില്‍ പതിയാനായി അദ്ദേഹം എപ്പോഴും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. മുന്നില്‍ നില്‍ക്കുന്ന തടസ്സങ്ങല്‍ നീക്കിയും മറ്റും ഇതിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ മുമ്പ് പലതവണ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും അവസാനമായി മോദിയുടെ ക്യാമറ പ്രേമം വ്യക്തമായത് ഇന്ത്യയിയെ ഏറ്റവും വലിയ ലോങ് റോഡ് ബ്രിഡ്ജായ അസാമിലെ ബോഗിബീല്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു. ഇത്തവണ നിഴലായിരുന്നു മോദിക്ക് വില്ലനായി മാറിയത്. സംഭവമിങ്ങനെ..

ഉദ്ഘാടനം ചെയ്ത ശേഷം

ഉദ്ഘാടനം ചെയ്ത ശേഷം

പാലം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം കൈവീശി പാലത്തിലൂടെ മുന്നോട്ട് നടന്നു നീങ്ങുന്ന വീഡിയോയിയില്‍ ക്യാമറയുടേയും ട്രോളിയുടേയും ചിത്രീകരിക്കുന്നയാളുടേയും നിഴല്‍ പതിഞ്ഞതാണ് പ്രധാനമന്ത്രിക്ക് ഇത്തവണ വിനയായയത്.

മികച്ച നടന്‍

മികച്ച നടന്‍

ഇതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ പരിഹാസ കുറിപ്പുകളായും ട്രോളായും നിറയാന്‍ തുടങ്ങി. താന്‍ തന്നെയാണ് രാജ്യത്തെ മികച്ച നടനെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു എന്നാണ് ചിലര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.

ഉറക്കത്തില്‍ പോലും

ഉറക്കത്തില്‍ പോലും

ഉറക്കത്തില്‍ പോലും ചിലപ്പോള്‍ മോദി ഇത്തരത്തില്‍ കൈവീശുമെന്നും ക്യമാറയും മോദിയും തമ്മില്‍ നില്‍ക്കുന്ന വലിയ ബന്ധമാണെന്നും മറ്റു ചിലരും കുറിക്കുന്നു. ഫ്രെയിമില്‍ നിന്ന് നീഴല്‍ നീക്കം ചെയ്യാന്‍ വിട്ടുപോയ വീഡിയോക്കാരന്‍ പറ്റിച്ച പണിയാണ് ഇതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

2019 വരെ

2019 വരെ

ആരും ഇത് കാര്യമായി എടുക്കേണ്ട 2019 വരെ മാത്രമേ നമുക്ക് ഇത്തരം നാടകങ്ങള്‍ സഹിക്കേണ്ടി വരികയുള്ളു.. 2019 മുതല്‍ ഇത്തരം നാടകങ്ങള്‍ നമുക്ക് മിസ് ചെയ്‌തേക്കുമെന്നാണ് മറ്റൊരു പ്രതികരണം. ക്യമാറ കാണുമ്പോള്‍ ചാടിവീണ് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന മോദിയുടെ തന്നെ ഉപദേശം കൂടി ചേര്‍ത്തായിരുന്നു ചിലര്‍ ഈ വീഡിയോ പ്രചരിപ്പിച്ചത്.

മോദിയുടെ ഉപദേശം

മോദിയുടെ ഉപദേശം

ക്യാമറകള്‍ക്ക് മുമ്പില്‍ ചാടിവീണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ പാര്‍ട്ടി എംപിമാര്‍ക്കും നേതാക്കള്‍ക്കും ഈ വര്‍ഷം ഏപ്രിലിലായിരുന്നു മോദി ഉപദേശം നല്‍കിയത്. ക്യമാറ കാണുമ്പോള്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ ചാടിവീണ് പ്രസ്താവനകള്‍ നല്‍കുന്നു. ഇത് പിന്നീട് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അതിനാല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ശ്രദ്ധ വേണമെന്നായിരുന്നു മോദിയുടെ നിര്‍ദ്ദേശം.

ക്യമാറകള്‍ക്ക് മുന്നില്‍

ക്യമാറകള്‍ക്ക് മുന്നില്‍

എന്നാല്‍ ക്യമാറകള്‍ക്ക് മുന്നിലുള്ള ചെയ്തികളുടെ പേരില്‍ മോദി തന്നെയാണ് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ കണക്ക് നിരത്തുന്നത്. മോദിയുടെ ക്യാമറ പ്രേമം വ്യക്തമാക്കുന്ന പഴയ വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ബോഗീ ബീല്‍

ബോഗീ ബീല്‍

രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലമായ ബോഗീ ബീല്‍ കഴിഞ്ഞ ദിവസമായിരുന്നു മോദി ഉദ്ഘാടനം ചെയ്തത്.
4.9 കിലോമീറ്റര്‍ നീളമുള്ള പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. 5900 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച പാലത്തിന് 1997ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എച്ച്ഡി ദേവഗൗഡയാണ് തറക്കില്ലിട്ടത്.

അരുണാചലിലേക്ക്

അരുണാചലിലേക്ക്

അസമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ബോഗിബീല്‍ പാലം. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍ പാതയുമാണ് ഉള്ളത്. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിന്റെ നിര്‍ണായകമായ ബോഗീബീല്‍ പാലം യാഥാര്‍ഥ്യമായതോടെ അരുണാചലിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയും.

രാജ്യം ഭരിക്കുന്നവര്‍

രാജ്യം ഭരിക്കുന്നവര്‍

അതിനിടെ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി എച്ച് ഡി ദേവ ഗൗഡ രംഗത്തെത്തിയിട്ടുണ്ട്. 100 കോടി വീതം മൂനു പദ്ധതികള്‍ക്കും അനുവദിക്കുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലം ഇന്ന് രാജ്യം ഭരിക്കുന്നവര്‍ മറന്നെന്നും ദേവഗൗഡ പറഞ്ഞു.

വീഡിയോ

ബോഗി ബീല്‍ പാലത്തില്‍ മോദി

English summary
pm narendra modi bogibeel inaguration troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X