കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കും; മോദി കിരീടവകാശി ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം ലോകവ്യാപകമായി ഭീഷണി സൃഷ്ടിക്കുന്നതിനിടെ സൗദി അറേബ്യയും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. കൊറോണ ഭീതി നേരിടുന്ന കാര്യങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. എല്ലാ രാജ്യങ്ങളുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
കൊറോണ വൈറസിനെതിരെ സൗദിയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കും | Oneindia Malayalam
Mo

കൊറോണ വൈറസ് ആഗോള ഭീഷണിയായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയ കാര്യം മോദി എടുത്തുപറഞ്ഞു. ജി20 രാജ്യങ്ങളുടെ നേതാക്കളുമായി സമാനമായ രീതിയില്‍ ചര്‍ച്ച നടത്താനും ഇരുവരും തീരുമാനിച്ചു. ഇന്ത്യയില്‍ ഇതുവരെ 139 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. മൂന്ന് പേര്‍ മരിച്ചു. പല സംസ്ഥാനങ്ങളും കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.

കൊറോണ ഭീഷണി നേരിടാന്‍ സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പള്ളികളില്‍ ദിവസവും അഞ്ച് നേരം നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സൗദി അറേബ്യ. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരവുമുണ്ടാകില്ല. ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലും ഹറം പള്ളികളില്‍ പതിവ് പോലെ പ്രാര്‍ഥനകള്‍ നടക്കും. സൗദിയില്‍ ഈ രണ്ട് പള്ളികളില്‍ മാത്രമേ ജമാഅത്ത് നമസ്‌കാരങ്ങളും ജുമുഅയും നടക്കൂ. സൗദിയിലെ മതകാര്യങ്ങള്‍ക്കുള്ള പണ്ഡിത സഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സൗദിയില്‍ 171 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉംറ തീര്‍ഥാടനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ രാജ്യാന്തര വിമാനങ്ങളും റദ്ദാക്കി. കടകളും മറ്റും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും 15 ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഭക്ഷണം, ഫാര്‍മസി കടകള്‍ക്ക് ഇളവുണ്ട്.

ഖത്തറില്‍ എല്ലാ കടകളും ബാങ്കുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കൊമോഷ്യല്‍ കോപ്ലക്‌സുകളും ഷോപ്പിങ് സെന്ററുകളും പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. അതേസമയം, ഭക്ഷണം, മരുന്ന് വില്‍ക്കുന്ന കടകള്‍ക്ക് ഇളവുണ്ട്. ഇന്റസ്ട്രിയന്‍ ഏരിയയുടെ ഒരു ഭാഗം 14 ദിവസത്തേക്ക് അടച്ചു.

English summary
PM Narendra Modi Calls Saudi Crown Prince to Discuss Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X