കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇടപെട്ടു; സിഗരറ്റ് പാക്കറ്റിലെ എഴുത്തില്‍ നിന്നും പിന്നോട്ടില്ല

  • By Gokul
Google Oneindia Malayalam News

ബെംഗലൂരു: സിഗരറ്റ് കമ്പനികള്‍ക്കുവേണ്ടി ബിജെപി എംപിമാര്‍ രംഗത്തെത്തിയത് വിവാദമായതോടെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. ഇതേ തുടര്‍ന്ന് സിഗരറ്റ് പാക്കറ്റില്‍ നല്‍കുന്ന ആരോഗ്യ മുന്നറിയിപ്പിന് 65 ശതമാനം വലിപ്പം വേണമെന്ന തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വിവരം. ഇതു സംബന്ധിച്ച് കന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

പുകയില വില്‍പ്പന നിയന്ത്രണാധികാരമുള്ള പാര്‍ലമെന്റ് പാര്‍ലിമെന്ററി പാനലിലെ രണ്ട് ബിജെപി എംപിമാര്‍ പുകയില കാന്‍സറിന് കാരണമാക്കില്ലെന്ന് പറഞ്ഞത് വിവാദത്തിന് ഇടയായിരുന്നു. പുകയില ലോബിയുടെ സമ്മര്‍ദ്ദിത്തിന് വഴങ്ങിയാണ് അംഗങ്ങള്‍ ഇത്തരം ഒരു നിലപാടെടുത്തതെന്ന് പല ഭാഗത്തുനിന്നും വിമര്‍ശം ഉയര്‍ന്നു.

modi

പുകയിലയ്‌ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടിനെത്തന്നെ ചോദ്യം ചെയ്യുമെന്ന ഘട്ടം വന്നപ്പോഴാണ് പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടത്. പുകയില കമ്പനികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ തീരുമാനം ഉണ്ടാകരുതെന്ന് മോദി നിര്‍ദ്ദേശിച്ചു. പ്രത്യേക സമിതിയെ നിയോഗിച്ചു പ്രശ്‌നം പഠിച്ച ശേഷം ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മോദിയുടെ നിര്‍ദ്ദേശം.

ബിജെപി എംപിയും വന്‍കിട ബീഡി കമ്പനി ഉടമ കൂടിയായ ശ്യാം ചരണ്‍ ഗുപ്തയാണ് പുകിയില കാന്‍സറിന് കാരണമാകില്ലെന്നും അതുകൊണ്ടുതന്നെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ സിഗരറ്റ് പാക്കറ്റുകളില്‍ വലിയ വലുപ്പത്തില്‍ ചിത്രങ്ങളോ എഴുത്തുകളോ നല്‍കേണ്ടെന്നും അഭിപ്രായപ്പെട്ടത്.

English summary
PM Narendra Modi Backs Larger Health Warnings on Cigarette Packets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X