പുനീത് രാജ്കുമാറിനെ തട്ടിയെടുത്തത് വിധിയുടെ ക്രൂരത, പ്രധാനമന്ത്രി; അനുശോചനവുമായി നേതാക്കള്‍
ന്യൂഡല്‍ഹി: അന്തരിച്ച കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ആനുശോചിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മയും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ചു. വിധിയുടെ ക്രൂരതയാണ് പുനീത് രാജ്കുമാറെന്ന പ്രതിഭാധനനായ നടനെ നമ്മില്‍ നിന്ന് തട്ടിയെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും തലമുറകള്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളാലും അത്ഭുതകരമായ വ്യക്തിത്വത്താലും അദ്ദേഹത്തെ സ്‌നേഹത്തോടെ ഓര്‍ക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.

കര്‍ണാടകയിലെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതില്‍ ഞെട്ടലും അഗാധമായ സങ്കടവുമുണ്ട്. ഒരു വലിയ വ്യക്തിപരമായ നഷ്ടവും പൊരുത്തപ്പെടാന്‍ പ്രയാസമുള്ളതുമായ സംഭവമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിവുറ്റ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗം അഗാധമായി ഞെട്ടിച്ചുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മികച്ച അഭിനയ വൈദഗ്ധ്യം കൊണ്ടും ലാളിത്യം കൊണ്ടും അദ്ദേഹം കന്നഡികളുടെ ഹൃദയം കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കര്‍ണാടകയ്ക്ക് തീരാനഷ്ടമാണെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു. കന്നഡയിലെ പ്രമുഖ നടനായിരുന്ന രാജ്കുമാറിന്റെ മകനായ പുനീതിനെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം 'അപ്പു' എന്നാണ് വിളിക്കുന്നത്. 1980 കളുടെ തുടക്കത്തില്‍ പിതാവിനൊപ്പം ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. റാം, ഹുഡുഗാരു, അഞ്ജനി പുത്ര, എന്നിവയാണ് അദ്ദേഹം അഭിനയിച്ച സിനിമകളില്‍ എടുത്ത് പറയേണ്ടവ. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്‌നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ബംഗളൂരു സൗത്ത് എംപി തജസ്വി സൂര്യയും, എച്ച് ഡി ദേവഗൊഡ എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഇന്ന് കര്‍ണാടകയ്ക്ക് നഷ്ടപ്പെട്ടത് യുവരത്‌നത്തെയാണെന്ന് ഗൗഡ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നെഞ്ച് വേദനയെ തുടര്‍ന്നാണ് പുനീതിനെ ഇന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം മരിക്കുകയായിരുന്നു. മലയാള സിനിമയില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തെ അനുശോചിച്ചത്. കര്‍ണാടകയില്‍ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി പേരാണ് ആശുപത്രിക്ക് മുന്നില്‍ തടിച്ച്കൂടിയത്.
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications