ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു
രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഹിമാലയം തുരന്ന് നിര്‍മ്മിച്ച തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച് റംബാന്‍ ജില്ലയിലെ ...
ദില്ലി: രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഹിമാലയം തുരന്ന് നിര്‍മ്മിച്ച തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച് റംബാന്‍ ജില്ലയിലെ നഷ്റിയിലാണ് അവസാനിക്കുന്നത്. 9.2 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈര്‍ഘ്യം.
2011 മെയിലാണ് പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള നാഷ്ണല്‍ ഹൈവേയില്‍ 3,720 കോടിയിലാണ് തുരങ്കപാത നിര്‍മ്മിച്ചത്. തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനുമിടയിലുള്ള ദൂരത്തില്‍ 30.11 കിലോമീറ്റര്‍ ലാഭിക്കാനുകും. ഇത് ദിവസേന 27 ലക്ഷം രൂപയുടെ ഇന്ധനലാഭമുണ്ടാക്കും.

മഞ്ഞുവീഴ്ചയും മലയിടച്ചിലുമുള്ള കുദ്, പറ്റ് നി ടോപ്പ് എന്നിവടങ്ങളിലെ അപകടം പിടിച്ച യാത്രയാണ് ഇതോടെ ഒഴിവാകുന്നത്. സമാന്തരങ്ങളായ രണ്ട് സമുച്ചയങ്ങളായാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. 13 മീറ്റര്‍ വ്യാസമുള്ള പ്രധാന പാതയും അതിന് സമാന്തരമായി ആറു മീറ്റര്‍ വ്യാസമുള്ള മറ്റൊരു സുരക്ഷ പാതയുമാണുള്ളത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 21 ചെറുപാതകളുമുണ്ട്.
പ്രധാന പാതയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉപയോഗിക്കാനുള്ളതാണ് സമാന്തരമായി നിര്‍മ്മിച്ച പാത. പ്രധാനപാതയില്‍ ഓരോ എട്ടു മീറ്ററിലും ശുദ്ധവായു ലഭിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. വായു സഞ്ചാരം ക്രമീകരിച്ച് നിര്‍മ്മിച്ച ആദ്യത്തെ തുരങ്കപാതയാണിത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications