കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഹിമാലയം തുരന്ന് നിര്‍മ്മിച്ച തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച് റംബാന്‍ ജില്ലയിലെ ...

  • By Akhila
Google Oneindia Malayalam News

ദില്ലി: രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഹിമാലയം തുരന്ന് നിര്‍മ്മിച്ച തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച് റംബാന്‍ ജില്ലയിലെ നഷ്‌റിയിലാണ് അവസാനിക്കുന്നത്. 9.2 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈര്‍ഘ്യം.

2011 മെയിലാണ് പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള നാഷ്ണല്‍ ഹൈവേയില്‍ 3,720 കോടിയിലാണ് തുരങ്കപാത നിര്‍മ്മിച്ചത്. തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനുമിടയിലുള്ള ദൂരത്തില്‍ 30.11 കിലോമീറ്റര്‍ ലാഭിക്കാനുകും. ഇത് ദിവസേന 27 ലക്ഷം രൂപയുടെ ഇന്ധനലാഭമുണ്ടാക്കും.

tunnel-012

മഞ്ഞുവീഴ്ചയും മലയിടച്ചിലുമുള്ള കുദ്, പറ്റ് നി ടോപ്പ് എന്നിവടങ്ങളിലെ അപകടം പിടിച്ച യാത്രയാണ് ഇതോടെ ഒഴിവാകുന്നത്. സമാന്തരങ്ങളായ രണ്ട് സമുച്ചയങ്ങളായാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. 13 മീറ്റര്‍ വ്യാസമുള്ള പ്രധാന പാതയും അതിന് സമാന്തരമായി ആറു മീറ്റര്‍ വ്യാസമുള്ള മറ്റൊരു സുരക്ഷ പാതയുമാണുള്ളത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 21 ചെറുപാതകളുമുണ്ട്.

പ്രധാന പാതയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉപയോഗിക്കാനുള്ളതാണ് സമാന്തരമായി നിര്‍മ്മിച്ച പാത. പ്രധാനപാതയില്‍ ഓരോ എട്ടു മീറ്ററിലും ശുദ്ധവായു ലഭിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. വായു സഞ്ചാരം ക്രമീകരിച്ച് നിര്‍മ്മിച്ച ആദ്യത്തെ തുരങ്കപാതയാണിത്.

English summary
PM Narendra Modi dedicates the chenani-nushri tunnel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X