ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ജപ്പാനില്‍നിന്നും സന്ദേശമെത്തി;എല്ലാം സഹിച്ചതിന് മോദിയുടെ വക'സല്യൂട്ട്'
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരം തന്നിരുന്നു. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നേരിടാന്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനം തയ്യാറാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ജപ്പാനില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും മോദി പറഞ്ഞു.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരം തന്നിരുന്നു. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഗംഗയില്‍ ഇപ്പോള്‍ നാണയങ്ങളല്ല അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നോട്ടുകളാണ് ഒഴുകുന്നതെന്നും മോദി പറഞ്ഞു. നോട്ട് പിന്‍വലിച്ചത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും മോദി പറഞ്ഞു.

ജനങ്ങളെ പ്രേരിപ്പിക്കുന്നു
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരം തന്നിരുന്നു. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

പണ ദൗര്‍ലഭ്യത
പണ ദൗര്‍ലഭ്യതയില്‍ സാധാരണക്കാര്‍ക്ക് പരാതിയില്ല. വിഷമതകളില്‍ സാധാരണക്കാര്‍ക്ക് ഭയപ്പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭയം
കള്ളപ്പണം കൈയിലുള്ളവര്‍ ഭയപ്പെട്ടാല്‍ മതി. ജനത്തിന്റെ സഹകരണത്തിന് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒപ്പം നില്‍ക്കുന്നു
വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്ന് മോദി പറഞ്ഞു.












Click it and Unblock the Notifications