Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തും.... ബിജെപി 100 ദിന കര്‍മ പരിപാടികള്‍ തുടങ്ങി

Recommended Video

cmsvideo
    ബിജെപി 100 ദിന കര്‍മ പരിപാടികള്‍ തുടങ്ങി | Oneindia Malayalam

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളികളേക്കാള്‍ ഒരു മുഴം മുന്നേ എറിയുന്ന നേതാവാണ്. വീണ്ടും അധികാരത്തിലെത്തുമെന്ന ഉറപ്പാണ് അദ്ദേഹത്തിനുള്ളത്. അധികാരം ലഭിച്ചാല്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഇപ്പോഴേ ആരംഭിച്ചിരിക്കുകയാണ് മോദി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഞെട്ടിച്ച നീക്കമാണിത്. വന്‍ മാറ്റങ്ങളാണ് ഭരണതലത്തില്‍ മോദി നടത്താന്‍ ഉദ്ദേശിക്കുന്നത്.

    നീതി ആയോഗിലെ മാറ്റം അടക്കം സാമ്പത്തിക വര്‍ധനയ്ക്ക് കടുത്ത നിര്‍ദേശങ്ങള്‍ വരെ മോദി നല്‍കിയിട്ടുണ്ട്. അതേസമയം മോദി എതിരാളികളെ ചെറുതായി കാണുന്നുവെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് ലഭിച്ച ഗ്രൗണ്ട് റിപ്പോര്‍ട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പ്രകാരം ഭൂരിപക്ഷത്തോടെ തന്നെ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ്. ഇതാണ് മോദിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍.

    മോദി അധികാരത്തിലെത്തുമോ?

    മോദി അധികാരത്തിലെത്തുമോ?

    മോദി വീണ്ടും അധികാരത്തിലെത്തുമോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യമാണ്. വീണ്ടും എത്തുമെന്ന് ബിജെപി പ്രവര്‍ത്തകരും പറയുന്നു. അതേസമയം പ്രധാനമന്ത്രിയും ഇക്കാര്യം തന്നെ അടിയവരയിടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിച്ചതും, വിവിധ സര്‍വേകള്‍ ഭൂരിപക്ഷം നേടുമെന്ന് പറയുന്നതും മോദിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെ കര്‍മപരിപാടികള്‍ തയ്യാറാക്കിയത്.

    രാഹുല്‍ ഭീഷണിയാണോ?

    രാഹുല്‍ ഭീഷണിയാണോ?

    മോദിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന തലത്തില്‍ വലിയ സ്വാധീനമുണ്ടെന്നും, എന്നാല്‍ ദേശീയ തലത്തില്‍ മോദിക്കൊപ്പം ഉയരാന്‍ സാധിച്ചിട്ടില്ലെന്നും ബിജെപി നേതാക്കള്‍ അടിവരയിടുന്നു. പക്ഷേ ഇത്തവണ രാഹുല്‍ തന്നെയാണ് പ്രധാന എതിരാളിയെന്നും ബിജെപി സമ്മതിക്കുന്നു. എന്നാല്‍ മോദിയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടം കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമാണെന്ന് ബിജെപി വിലയിരുത്തുന്നു.

    ഇനിയുള്ള നീക്കം

    ഇനിയുള്ള നീക്കം

    അധികാരം കിട്ടിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കാണ് മോദി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നീക്കമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ്, നീതി ആയോഗ്, പ്രിന്‍സിപ്പല്‍ സയന്റിഫിക്ക് അഡൈ്വസര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ അടുത്ത 100 ദിവസം കര്‍മ പരിപാടികള്‍ തയ്യാറാക്കാനാണ് നിര്‍ദേശം. സാധാരണ ഭൂരിപക്ഷം കിട്ടുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ എതിരാളികളെ ഇതിലൂടെ ഞെട്ടിക്കാനാണ് മോദിയുടെ തീരുമാനം.

    ജിഡിപിയില്‍ ശ്രദ്ധ

    ജിഡിപിയില്‍ ശ്രദ്ധ

    ഇന്ത്യയുടെ ജിഡിപി നോട്ടുനിരോധനത്തിന് ശേഷം തകര്‍ന്നടിഞ്ഞു എന്നായിരുന്നു ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ജിഡിപി വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പത്ത് ശതമാനം വളര്‍ച്ച കൈവരിക്കാനായുള്ള പദ്ധതികളാണ് മോദി തയ്യാറാക്കുന്നത്. ഭരണ തലത്തിലും സാമ്പത്തിക മേഖലയിലും സ്വച്ഛ് ഭാരത് നടപ്പാക്കാനാണ് മോദി നിര്‍ദേശം നല്‍കിയതെന്ന് നീതി ആയോഗ് പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ കെ വിജയരാഘവന്‍ പറഞ്ഞു.

    വ്യാപാര മേഖല

    വ്യാപാര മേഖല

    വ്യാപാര മേഖലയ്ക്ക് മോദി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. എണ്ണ, ഇന്ധനം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നിവയാണ് പുതിയ പദ്ധതിയില്‍ ഉള്ളത്. നദീകളെ തമ്മില്‍ ബന്ധിപ്പിക്കുകയും കുടിവെള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതികളും മോദി ലക്ഷ്യമിടുന്നുണ്ട്. ഇതെല്ലാം ആദ്യ 100 ദിവസത്തിനുള്ളില്‍ തന്നെ നടപ്പാക്കാനാണ് മോദി ലക്ഷ്യമിടുന്നത്. അതേസമയം നിരവധി ഉദ്യോഗസ്ഥരെ മാറ്റുമെന്നും ഉറപ്പാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേര്‍ക്കും സ്ഥലമാറ്റമോ, അതോ വിരമിക്കലിന് നിര്‍ദേശമോ നല്‍കും.

    പ്രതിപക്ഷം ഭീഷണിയാകുമോ?

    പ്രതിപക്ഷം ഭീഷണിയാകുമോ?

    ഉത്തര്‍പ്രദേശില്‍ മായാവതി, അഖിലേഷ് യാദവ്, മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് സഖ്യം എന്നിവ വെല്ലുവിളിയാണെന്ന് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഈ സംസ്ഥാനങ്ങളിലൊന്നും വലിയ നഷ്ടം ബിജെപിക്ക് സംഭവിക്കില്ലെന്നും മോദി തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ സംഭാഷണങ്ങളില്‍ ലഭിച്ച നിര്‍ദേശം പ്രകാരമാണ് കര്‍മ പദ്ധതി തയ്യാറാക്കുന്നത്. ഇത് പ്രതിപക്ഷത്തെ വെല്ലുവിളിക്കാനുള്ള കാര്യമായിട്ട് പ്രചരിപ്പിക്കാനാണ് നിര്‍ദേശം.

    ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചെന്നും സൂചനയുണ്ട്. പക്ഷേ ഇത് ബിജെപി കാര്യമായി എടുത്തിട്ടില്ല. പകരം ജനപ്രീതി അളക്കാന്‍ മോദി ഓരോ പ്രമുഖ നേതാവിനെയും ചുമതലപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് നടത്തിയ നിരീക്ഷണങ്ങളിലും മോദി സര്‍ക്കാര്‍ എത്തുമെന്ന് പറഞ്ഞിരുന്നു. അതേസമയം അതിര്‍ത്തിയില്‍ ജലസ്രോതസ് അടക്കം ഉപയോഗിക്കാന്‍ പറ്റിയ നിരവധി വികസന പ്രവര്‍ത്തികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രതിപക്ഷത്തെ നേരിടാന്‍ ഈ നീക്കം ധാരാളമാണെന്നും, പൊതുമധ്യത്തില്‍ മോദി സര്‍ക്കാര്‍ തന്നെ ജയിക്കുമെന്ന തോന്നലുണ്ടാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+