കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടി ചാടി കല്ലില്‍ കിടന്ന്.. ഫിറ്റ്‌നസ് തെളിയിച്ചു മോദി; കുമാരസ്വാമിക്ക് വെല്ലുവിളിയും!! ചുട്ട മറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ | Oneindia Malayalam

ദില്ലി: ഇന്ത്യ കണ്ട മറ്റു പ്രധാനമന്ത്രിമാരെ പോലെയല്ല നരേന്ദ്ര മോദി. പല കാര്യങ്ങളിലും അദ്ദേഹം വ്യത്യസ്തനാണ്. എടുത്തു പറയാവുന്ന വ്യത്യാസം മോദിയുടെ ശാരീരിക ക്ഷമതയിലാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അദ്ദേഹം പ്രത്യേക സമയം കണ്ടെത്തും. പതിവായ വ്യായാമവും യോഗാഭ്യാസവുമാണ് മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം.

ക്രിക്കറ്റ് താരം വിരാട് കോലി തന്റെ കായിക ക്ഷമതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. മോദി ഉടന്‍ വെല്ലുവിളി സ്വീകരിക്കുകയും തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന വീഡിയോ ഉടന്‍ പുറത്തുവിടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ മോദി വീഡിയോ പുറത്തുവിട്ടു. കൂടെ കുമാരസ്വാമിയെയും ഫിറ്റനസ് തെളിയിക്കാന്‍ വെല്ലുവിളിച്ചു. സ്വാമിയുടെ വെല്ലുവിളി നിരസിച്ചുവെന്ന് മാത്രമല്ല, കിടിലന്‍ മറുപടിയും കൊടുത്തു....

രണ്ടുമിനുറ്റോളം നീളുന്ന വീഡിയോ

രണ്ടുമിനുറ്റോളം നീളുന്ന വീഡിയോ

രണ്ടുമിനുറ്റോളം നീളുന്ന വീഡിയോ ആണ് മോദി പുറത്തുവിട്ടത്. രാവിലെയുള്ള വ്യായാമത്തിന്റെ വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്. ഒട്ടേറെ വ്യായാമ മുറകള്‍ക്കൊപ്പം യോഗ ചെയ്യുന്നതുമടങ്ങുന്നതാണ് വീഡിയോ. പ്രകൃതി ദത്തമായ സ്ഥലത്ത് നടക്കുന്നതും വിവിധ തരത്തില്‍ ശ്വാസമെടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

 മോദി ചെയ്യുന്നത്

മോദി ചെയ്യുന്നത്

തന്റെ പ്രഭാത വ്യായാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കൂടെ അല്‍പ്പം യോഗയുമുണ്ടെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യോഗാചാര്യന്‍മാര്‍ പഠിപ്പിച്ചിട്ടുള്ള വ്യത്യസ്ഥ ശാസ്ത്രീയ വ്യായാമ മുറകളും മോദി ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഉന്മേഷം ലഭിക്കുന്നതിന് ഗുണകരമാകുന്ന വ്യായാമങ്ങളാണ് മോദി ചെയ്യുന്നത്.

കുമാരസ്വാമിക്ക് ക്ഷണം

കുമാരസ്വാമിക്ക് ക്ഷണം

ഇത്തരം ഫിറ്റ്‌നസ് വീഡിയോകള്‍ പുറത്തുവിടാന്‍ മോദി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോടും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മണികാര്‍ ബത്രയോടും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ശക്തമായ ഭാഷയിലാണ് കുമാരസ്വാമി മോദിയുടെ ക്ഷണത്തോട് പ്രതികരിച്ചത്.

കുമാരസ്വാമിയുടെ പ്രതികരണം

കുമാരസ്വാമിയുടെ പ്രതികരണം

ഫിറ്റ്‌നസ് ചാലഞ്ചില്‍ പങ്കെടുക്കാനുള്ള മോദിയുടെ ക്ഷണം നിരസിക്കുന്നുവെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്. തന്റെ സംസ്ഥാനത്തിന്റെ വികസനത്തിലാണ് തന്റെ ആശങ്കയെന്നും ശാരീരക ക്ഷമതയ്ക്ക് താന്‍ രണ്ടാംസ്ഥാനമേ കൊടുക്കാറുള്ളൂവെന്നും കുമാരസ്വാമി പ്രതികരിച്ചു.

ഫിറ്റ്‌നസ് ചാലഞ്ചിന്റെ തുടക്കം

ഫിറ്റ്‌നസ് ചാലഞ്ചിന്റെ തുടക്കം

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ഫിറ്റ്‌നസ് ചാലഞ്ച് പ്രചാരണത്തിന് തുടക്കമിട്ടത്. ട്വിറ്ററില്‍ അദ്ദേഹം തുടങ്ങിയ പ്രചാരണം പ്രമുഖര്‍ ഏറ്റെടുക്കുകയായിരുന്നു. ബോളിവുഡ് താരങ്ങളും കായിക രംഗത്തുള്ളവരും അതേറ്റെടുത്തു. വിരാട് കോലിയും ഭാര്യ അനുഷ്‌കയും ഉന്നത ഉദ്യോഗസ്ഥരും നടന്‍ മോഹന്‍ലാലുമുള്‍പ്പെടെ പ്രചാരണത്തിന്റെ ഭാഗമായി.

കൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്; ദമ്പതികള്‍ വീണ്ടുമെത്തി, ഇത്തവണ അപേക്ഷകൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്; ദമ്പതികള്‍ വീണ്ടുമെത്തി, ഇത്തവണ അപേക്ഷ

മാണിയല്ല, ജോസാണ് പാലായിലെ മാണിക്യം!! അതിസമ്പന്നന്‍; ആസ്തിയറിഞ്ഞാല്‍ ഞെട്ടും, കോടികള്‍...മാണിയല്ല, ജോസാണ് പാലായിലെ മാണിക്യം!! അതിസമ്പന്നന്‍; ആസ്തിയറിഞ്ഞാല്‍ ഞെട്ടും, കോടികള്‍...

English summary
PM Modi shows how he keeps fit, nominates H D Kumaraswamy for #FitnessChallenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X