നരേന്ദ്രമോദി ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍, എ എ പി
ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ എ പി രംഗത്ത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെതെന്ന് എ എ പി ആരോപിച്ചു. വികസനവും നല്ലഭരണവും കാഴ്ചവെക്കുമെന്നായിരുന്നു എ ന്‍ ഡി എയുടെ ഉറപ്പ്. എന്നാല്‍ കഴിഞ്ഞ 18 മാസമായി എന്‍ ഡി എ സര്‍ക്കാര്‍ ഭരണം ദാരുണാവസ്ഥയിലാണെന്ന് ബി ജെ പിക്ക് എതിരായ പ്രമേയത്തില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ എല്ലാമേഖകളിലും അഴിമിതി വ്യാപിപ്പിച്ചുരിക്കുകയാണ്. രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തി സമൂഹത്തെ തമ്മിലടിപ്പിച്ച് വേര്‍പിരിക്കുകയെന്നതാണ് ബി ജെ പിയുടെ പ്രധാന അജന്‍ഡ. ഇതില്‍ ദില്ലിയിലെ ജനങ്ങളും ബീഹാറിലെ ജനങ്ങളും ഈ അജന്‍ഡയെ തള്ളികളയുകയാണുണ്ടായത്.

എന്‍ ഡി യെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലല്ല, തൊഴില്‍ രംഗത്ത് ചെറിയതോതിലുയള്ള വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. സാമൂഹിക മേഖലയും സാമ്പത്തിക മേഖലയും താഴേക്ക് പോയെന്നും എ എ പി ആരോപിച്ചു.
കൂട്ട ജനാധിപത്യത്തോടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കണം. എന്നാല്‍ മാത്രമേ രാജ്യത്ത് പുരോഗതി ഉണ്ടാകൂവെന്ന് എ എ പി വ്യക്തമാക്കി. ജനങ്ങള്‍ കരുതുന്നത് എഎ പിക്ക് അഴിമതിയില്ലാത്ത സ്വതന്ത്ര ഭരണത്തിന് കഴിയുമെന്നാണ്. ഇത് സാമൂഹിക ഐക്യത്തിനും മതനിരപേക്ഷതയും കഴിയുമെന്നും വിശ്വസിക്കുന്നുണ്ട്. ഇത് തുടര്‍ന്ന് നടപ്പിലാക്കുമെന്നും എ എപി പ്രമേയത്തില്‍ പറഞ്ഞു.












Click it and Unblock the Notifications