ഇന്ത്യയില്‍ 5 ജി മാസങ്ങള്‍ക്കകം, 6 ജിയും ഉടന്‍; സൂചന നല്കി മോദി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈകാതെ 5ജി സേവനം ലഭ്യമാകുമെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസങ്ങള്‍ക്കകം 5ജി സേവനം ഇന്ത്യയില്‍ എത്തുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കള്‍ 5ജി ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുന്നുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയില്‍ 5ജി ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 5 ജി സാധ്യമാകുന്നതോടെ രാജ്യത്ത് അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
5ജി ലഭ്യമാക്കുന്നതിലൂടെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കുക മാത്രമല്ല ലക്ഷ്യം മറിച്ച് വികസനത്തിന്റെയും തൊഴിലവസരങ്ങളുടേയും വേഗത കൂടി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ ആദ്യത്തെ 5 ജി ടെസ്റ്റ്ബെഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 220 കോടി രൂപ ചെലവഴിച്ചാണ് ടെസ്റ്റ് ബെഡ് സജ്ജീകരിച്ചിരിക്കുന്നത്.വളരെ നിര്‍ണായകവും ആധുനികവുമായ സാങ്കേതികവിദ്യകള്‍ നേടിയെടുക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണ് 5ജി ടെസ്റ്റ് ബെഡ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനും ജീവിതം സുഗമമാക്കുന്നതിനും ബിസിനസ്സ് മേഖലയ്ക്കും 5ജി ഗുണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 5 ജി രാജ്യത്ത് നടപ്പായാല്‍ 450 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.5 ജിക്ക് പിന്നാലെ 6 ജിയും രാജ്യത്ത് വൈകാതെ സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദശാബ്ദത്തില്‍ തന്നെ 6 ജി നടപ്പാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ദശകത്തിന്റെ അവസാനത്തോടെ തന്നെ 6 ജി സേവനങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്നും ഇതിന് വേണ്ടി ഒരു ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാജ്യത്ത് സര്‍ക്കാര്‍ പറഞ്ഞത് പ്രകാരം 5 ജി സേവനം ലഭ്യമാകാന്‍ സാധിക്കില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 5 ജി കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് തടസമാകുന്ന പ്രധാന കാരണം 5 ജി ഉപകരണങ്ങളുടെ പരിശോധന വൈകുന്നതാണ്. ജൂലായിയില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശമെങ്കിലും അതിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ആഗസ്റ്റ് മാസത്തോടെ 5ജി ലഭ്യമാകാനുള്ള സാധ്യത ഉണ്ടെങ്കിലും പ്രദേശികതലത്തില്‍ 5ജി സേവനം എത്താന്‍ സമയം എടുത്തേക്കും. 3 ജി 4 ജി സേവനങ്ങളാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഇപ്പോവും 2ജി സേവനത്തെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കുറവല്ലെന്ന് വ്യക്തമാകും. ഇന്ത്യയില്‍ 2 ജി ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 280 ദശലക്ഷമാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications