ദില്ലിയിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് നരേന്ദ്ര മോദി!! പ്രമുഖരെല്ലാം യോഗത്തിൽ!!
Recommended Video

ദില്ലി: പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടിയന്തിര യോഗം വിളിച്ചത്. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയ പ്രമുഖരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് വ്യോമസേന പാക് അതിർത്തി കടന്ന് ചെന്ന് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ആക്രമണം 100 ശതമാനം വിജയകരമാണ് എന്നാണ് സേന കരുതുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ പദ്ധതി പ്രകാരം തന്നെ കൃത്യമായി നടന്നു. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചുകഴിഞ്ഞു.
അതേസമയം ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലും അടിയന്തര യോഗം നടക്കുന്നുണ്ട്. സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗം ഇസ്ലാമാബാദില് പുരോഗമിക്കുകയാണ്. 1971ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിൽ കടന്നുചെന്ന് ആക്രമണം നടത്തുന്നത്.
Delhi: Meeting of Cabinet Committee on Security underway at 7, LKM pic.twitter.com/sCq0MZSB2u
— ANI (@ANI) February 26, 2019
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications