കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് നരേന്ദ്ര മോദി!! പ്രമുഖരെല്ലാം യോഗത്തിൽ!!

Google Oneindia Malayalam News

Recommended Video

cmsvideo
IAF Strike Pakistan : ദില്ലിയിൽ അടിയന്തര ഉന്നതതല യോഗം | #IndiaStrikesBack | Oneindia Malayalam

ദില്ലി: പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടിയന്തിര യോഗം വിളിച്ചത്. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയ പ്രമുഖരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

modi

പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് വ്യോമസേന പാക് അതിർത്തി കടന്ന് ചെന്ന് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ആക്രമണം 100 ശതമാനം വിജയകരമാണ് എന്നാണ് സേന കരുതുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ പദ്ധതി പ്രകാരം തന്നെ കൃത്യമായി നടന്നു. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചുകഴിഞ്ഞു.

<strong>ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് പാക് അധീന കശ്മീരിലല്ല.. പാകിസ്താനിൽ! 1971 ന് ശേഷം ആദ്യത്തെ സംഭവം!!</strong>ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് പാക് അധീന കശ്മീരിലല്ല.. പാകിസ്താനിൽ! 1971 ന് ശേഷം ആദ്യത്തെ സംഭവം!!

അതേസമയം ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലും അടിയന്തര യോഗം നടക്കുന്നുണ്ട്. സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗം ഇസ്ലാമാബാദില്‍ പുരോഗമിക്കുകയാണ്. 1971ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിൽ കടന്നുചെന്ന് ആക്രമണം നടത്തുന്നത്.

English summary
PM Holds High-Level Meet Amid Reports Of India's Strike On Terror Camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X