കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടും; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

യാസ് ചുഴലിക്കാറ്റ് ബാധിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു

Google Oneindia Malayalam News

ന്യൂഡൽഹി: നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാസ് ചുഴലിക്കാറ്റ് ബാധിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

Mann Ki Baat

"ദുരന്തത്തിന്റെ ഈ പ്രയാസകരവും അസാധാരണവുമായ അവസ്ഥയിൽ, ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ ധൈര്യം കാണിച്ചു. പ്രതിസന്ധിയുടെ മണിക്കൂറുകളിൽ വളരെ ക്ഷമയോടും അച്ചടക്കത്തോടും അതിനെ നേരിട്ട എല്ലാ പൗരന്മാരെയും ഞാൻ ബഹുമാനപൂർവ്വം അഭിനന്ദിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം വർധിപ്പിച്ചതായും പ്രധാനമന്ത്രി. ലക്ഷകണക്കിന് ആളുകളാണ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതെന്നും ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർധിപ്പിച്ചതായും നരേന്ദ്ര മോദി പറഞ്ഞു. അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നുണ്ടെന്നും പരിശോധനകളുടെ എണ്ണം വർധിച്ചതായും വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിലടക്കം വിദൂര പ്രദേശങ്ങളിൽ ഓക്സിജൻ വിതരണമായിരുന്നു വലിയ വെല്ലുവിളിയായിരുന്നതെന്ന് പ്രധാനമന്ത്രി. രാജ്യം നേരിട്ട വെല്ലുവിളികളെ നേരിടാൻ, ക്രയോജനിക് ഓക്സിജൻ ടാങ്കറുകളുടെ ഡ്രൈവർമാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
The tourism center will also be shifted from Kerala | Oneindia Malayalam

English summary
PM Narendra Modi in Mann ki baat about covid and yaas cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X