ജൂലൈ 28 ന് പ്രധാനമന്ത്രി തമിഴ്നാട്ടില്‍: 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജൂലൈ 28-29 തീയതികളില്‍ ഗുജറാത്തും തമിഴ്‌നാടും സന്ദര്‍ശിക്കും. ജൂലൈ 28 ന് ഏകദേശം 12 മണിക്ക് സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോകുകയും വൈകുന്നേരം ഏകദേശം 6 മണിക്ക് ചെന്നൈയിലെ ജെ എല്‍ എന്‍ (ജവഹര്‍ലാല്‍ നെഹ്രു) ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ജൂലൈ 29ന് രാവിലെ ഏകദേശം 10 മണിക്ക് അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം അദ്ദേഹം ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കാന്‍ ഗാന്ധിനഗറിലേക്ക് പോകും, അവിടെ വൈകുന്നേരം ഏകദേശം 4 മണിക്ക് അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.

2022 ജൂണ്‍ 19-ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി തന്നെയായിരുന്നു ചെസി ഒളിമ്പ്യാഡിന്റെ ദീപശിഖ റാലി ഉദ്ഘാടനം ചെയ്തത്.
2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 9 വരെ ചെന്നൈയിലാണ് 44-ാമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന അഭിമാനകരമായ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്, 30 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യന്‍ഷിപ്പ് ഏഷ്യയിലും എത്തുന്നത്. 187 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്നതെന്നും ശ്രദ്ധേയമാണ്. 6 ടീമുകളിലായി 30 കളിക്കാരെ ഇറക്കികൊണ്ട് മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും വലിയ സംഘമായി മാറുകയും ചെയ്യുന്നു
ജൂലായ് 29 -ന് ചെന്നൈയിലെ പ്രശസ്തമായ അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാനചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 69പേര്‍ക്ക് അദ്ദേഹം സ്വര്‍ണമെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതണം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
1978 സെപ്റ്റംബര്‍ 4 നാണ് അണ്ണാ സര്‍വകലാശാല സ്ഥാപിതമായത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന സി എന്‍ അണ്ണാദുരൈയുടെ നാമധേയമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഇതിന് 13 ഘടക കോളേജുകളും 494 അഫിലിയേറ്റഡ് കോളേജുകളും തമിഴ്‌നാട്ടില്‍ വ്യാപിച്ചുകിടക്കുന്നു, കൂടാതെ തിരുനെല്‍വേലി, മധുരൈ , കോയമ്പത്തൂര്‍ എന്നിങ്ങനെ 3 മേഖലാ കാമ്പസുകളുണ്ട്.












Click it and Unblock the Notifications