കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസത്തിനകം അഭിനന്ദൻ തിരിച്ചെത്തി; എങ്ങിനെയെന്ന് അവർത്തിക്കുന്നില്ലെന്ന് മോദി

Google Oneindia Malayalam News

Recommended Video

cmsvideo
തന്നെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മോദി | Oneindia Malayalam

ചെന്നൈ: പാകിസ്താന്റെ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ എങ്ങിനെ രണ്ട് ദിവസത്തിനകം തിരിച്ചെത്തിയെന്ന് ഇനിയും ആവർത്തിക്കുന്നില്ലെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ തൂക്കുകയർ കാത്തിരിക്കുന്ന തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ എങ്ങിനെ രക്ഷിച്ചെന്നും ആവർത്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

<strong>റാഫേൽ അഴിമതി; മോദിക്കെതിരെ തെളിവുണ്ടെന്ന് രാഹുൽ, അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി!</strong>റാഫേൽ അഴിമതി; മോദിക്കെതിരെ തെളിവുണ്ടെന്ന് രാഹുൽ, അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി!

സർക്കാരിന്റെ ഇടപെടലിലൂടെ 850 ഇന്ത്യൻ തടവുകാരെയാണ് സൗദിയിൽ മോചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദവും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാനാണ് താൻ ശ്രമിക്കുന്നത്. എന്നാൽ തന്നെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi


ഒരു കോൺഗ്രസ് നേതാവ് നരേന്ദ്രമോദിയെ കൊല്ലുന്നതിന് പറ്റി പറഞ്ഞു. ഞാനിവിടെ വന്നിരിക്കുന്നത് പ്രവർത്തിക്കാനാണ്. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സമ്മേളനമായിരുന്നു തമിഴ്നാട്ടിൽ നടന്നത്.

അതേസമയം ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷന് മുൻ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിന്റെ പേര് നൽകുമെന്നും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിൽ അറിയിപ്പുകൾ തമിഴിലും കൂടി ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.

English summary
"Don't Want To Repeat How Abhinandan Returned": PM Modi In Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X