കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്‌ കേവദിയയില്‍ നിന്നും 8 പുതിയ ട്രെയിനുകള്‍; ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മം പ്രധാനമന്ത്രി നിര്‍വഹിക്കും

Google Oneindia Malayalam News

അഹമ്മദാബാദ്‌: ഗുജറാത്തിലെ കേവദിയയില്‍ നിന്നും രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലേക്ക്‌ പുറപ്പെടുന്ന 8 പുതിയ ട്രയിനുകളുടെ ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മം ഇന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥിതിചെയ്യുന്നത്‌ കേവദിയയില്‍ ആണ്‌.

ഗുജാറാത്തും മറ്റ്‌ പ്രദേശങ്ങളുമായുള്ള ഗതാഗത രംഗം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ 8 പുതിയ ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കുന്നത്‌. രാജ്യത്തെ ആദ്യ ഗ്രീന്‍ ബില്‍ഡിങ്‌ സര്‍ട്ടിഫിക്കേഷനുള്ള റയില്‍വേസ്റ്റേഷനായിരിക്കും കേവദിയയിലേതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

narendra modi

കോവദിയ വഴി ആകെ ബന്ധപ്പെടുന്ന 10 ട്രെയിന്‍ സര്‍വീസുകളാണ്‌ ആകെയുള്ളത്‌. ഇതില്‍ 3 ട്രയിനുകളുടെ പാത ദീര്‍ഘിപ്പിച്ചതും, 7 ട്രെയിനുകള്‍ പുതിയതുമാണ്‌. കേവദിയയില്‍ നിന്നുള്ള ഗുജറാത്തു മായി ബന്ധപ്പെട്ട മറ്റ്‌ ട്രെയിന്‍ സര്‍വീസുകളും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പ്രധാനമെന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ദബോയി, ചന്‍ദോത്‌, കേവദിയ എന്നീ പുതിയ റെയില്‍വേസ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

English summary
PM Narendra modi inaugurate 8 new train service from Gujaratgujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X