ഹിമാലയം തുരന്ന് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ഇന്ന് തുറന്ന് കൊടുക്കും
വലിയ പ്രത്യേകതകോളടെ ജമ്മു-ശ്രീനഗറില്‍ നിര്‍മ്മിച്ച തുരങ്കപാത ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്ന് കൊടുക്കും. 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ...
ശ്രീനഗര്‍: വലിയ പ്രത്യേകതകോളടെ ജമ്മു-ശ്രീനഗറില്‍ നിര്‍മ്മിച്ച തുരങ്കപാത ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്ന് കൊടുക്കും. 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ചെനാനിയല്‍ തുടങ്ങി റംബാന്‍ ജില്ലയിലെ നഷ്‌റിയില്‍ അവസാനിക്കും. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ഹിമാലയം തുരന്നാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.
2011 മേയ് യിലാണ് തുരങ്കപാതയുടെ നിര്‍മ്മാണം ആരംഭിച്ചത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള നാഷ്ണല്‍ ഹൈവേ 44ല്‍ നിര്‍മ്മിച്ച ഈ തുരങ്കപാതയുടെ മൊത്തം ചെലവ് 3270 കോടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 1,200 കോടി ഉയരത്തിലാണ് പാത സ്ഥിതി ചെയ്യുന്നത്.

മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള കുദ്, പറ്റ്‌നി ടോപ്പ് എന്നിവടങ്ങളിലെ അപകടം പിടിച്ച യാത്രയാണ് ദുരങ്കം യഥാര്‍ത്ഥ്യമായതോടെ ഒഴിവാകുന്നത്. കൂടാതെ ജമ്മുമവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരത്തില്‍ 30.11 കിലോമീറ്റര്‍ ലാഭിക്കാനാകും. ഇത് ദിവസേന 27 ലക്ഷം രൂപയുടെ ഇന്ധലാഭമുണ്ടാക്കുമെന്നും കണക്കാക്കുന്നു.
സമാന്തരങ്ങളായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമായാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. 13 മീറ്റര്‍ വ്യാസമുള്ള പ്രധാന പാതയും അതിന് സമാന്തരമായി ആറു മീറ്റര്‍ വ്യാസമുള്ള മറ്റൊരു സുരക്ഷാ പാതയുമാണുള്ളത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 21 ചെറുപാതകളുണ്ട്. പ്രധാനപാതയില്‍ എന്തെങ്കിലും തടസങ്ങള്‍ സംഭവിച്ചാല്‍ ഉപയോഗിക്കാനുള്ളതാണ് സമാന്തരമായി നിര്‍മ്മിച്ച പാത.
പ്രധാന പാതയില്‍ ഓരോ എട്ട് മീറ്ററിലും ശുദ്ധവായു ലഭിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. വായു സഞ്ചാരം ക്രമീകരിച്ച് നിര്‍മ്മിച്ച ആദ്യത്തെ തുരങ്കപാതയാണിത്. പുറത്തെ വെളിച്ചത്തില്‍ നിന്ന് തുരങ്കത്തിലെ വൈദ്യുതി വെളിച്ചത്തിലേക്ക് കയറുമ്പോള്‍ കാഴ്ചയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുണ്ട്.












Click it and Unblock the Notifications