കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനയാണ് നമ്മുടെ നമ്മുടെ മാർഗനിർദേശ വെളിച്ചം; മെത്രാപ്പൊലീത്തയുടെ നവതി മോദി ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

കോട്ടയം: മലങ്കര മാർത്തോമ്മ സുറിയാനി സഭ അധ്യക്ഷന്‍ മോസ്റ്റ്‌. റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ നവതി ആഘോഷ ചടങ്ങുകൾ പ്രധാനമന്ത്രിരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഉദ്‌ഘാടനം ചെയ്തു. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോങ്ങളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചയാളാണ് ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യം നീക്കം ചെയ്യുന്നതിലും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മാർത്തോമാ സഭ പ്രധാന പങ്ക് വഹിച്ചു. ദേശീയ സമന്വയത്തിനായി പ്രവർത്തിക്കുന്നതിൽ സഭ മുൻപന്തിയില്‍ തന്നെയുണ്ട്. ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ മാർഗനിർദേശ വെളിച്ചം വിശ്വാസം, ലിംഗം, ജാതി, മതം, ഭാഷ എന്നീ വിവേചനങ്ങൾ കേന്ദ്ര ഗവൺമെൻ്റ് കാണിക്കുന്നില്ല. 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള ആഗ്രഹമാണ് സര്‍ക്കാറിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam
narendra-modi-1

ജീവന് ഭീഷണിയായ ഒരു ശാരീരിക രോഗമാണെന്ന് മാത്രമല്ല, അനാരോഗ്യകരമായ ജീവിതരീതികളിലേക്കും കോവിഡ‍് നമ്മുടെ ശ്രദ്ധ തിരിച്ചു വിടുന്നു. കോവിഡ് വൈറസിനെതിരെ പോരാടുന്ന യോദ്ധാക്കള്‍ നല്‍കുന്ന ഊര്‍ജ്ജത്തില്‍ ഇന്ത്യ ഈ വൈറസിനെ ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധിതികള്‍, ജനങ്ങളുടെ ഒത്തൊരുമ എന്നിവ കാരണം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച സ്ഥാനത്താണ്, രാജ്യത്തെ അതിജീവന നിരക്ക് ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് ദശലക്ഷത്തിന് 12 മാത്രമാണ് ഇറ്റലിയിൽ ഇത് ദശലക്ഷത്തിന് 574 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് എന്ന സ്വാശ്രിത ഇന്ത്യയിലേക്കുള്ള ആഹ്വാനം ഓരോ ഭാരീതിയന്‍റേയും സാമ്പത്തിക ശക്തിയും സമൃദ്ധിയും ഉറപ്പാക്കും. ഇരുപതിനായിരം കോടി രൂപയുടെ പ്രധാൻ മന്ത്രി മൽസ്യ സമ്പദ് യോജന പദ്ധതി മത്സ്യബന്ധന മേഖലയ്ക്ക് കരുത്ത് പകരും. ബഹിരാകാശ മേഖലയിൽ നടത്തിയ ചരിത്രപരമായ പരിഷ്കാരങ്ങൾ വലിയ അവസരങ്ങള്‍ തുറന്നിടുന്നു. കേരളത്തിലേയും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലേയും ശാസ്ത്രത്തിലും സാങ്കേതികവിദ്യയില്‍ അതീവ താല്പര്യം കാണിക്കുന്ന നിരവധി യുവാക്കൾക്ക് ഈ പരിഷ്കാരങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാട്ടിലിറങ്ങി കാട്ടുനായയുടെ വിളയാട്ടം, 2 പേരെ കടിച്ചു, മുള്ളന്‍പന്നിയെ കണ്ടപ്പോള്‍ സംഭവിച്ചത്!!നാട്ടിലിറങ്ങി കാട്ടുനായയുടെ വിളയാട്ടം, 2 പേരെ കടിച്ചു, മുള്ളന്‍പന്നിയെ കണ്ടപ്പോള്‍ സംഭവിച്ചത്!!

 8 ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാര്‍; ഗോവ സര്‍ക്കാര്‍ പതനത്തിലേക്കെന്ന് സര്‍ദേശായി 8 ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാര്‍; ഗോവ സര്‍ക്കാര്‍ പതനത്തിലേക്കെന്ന് സര്‍ദേശായി

English summary
pm narendra modi inaugurated dr joseph mar thoma archbishop's 90th birthday celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X