'രുദ്രാക്ഷ്' കണ്‍വെന്‍ഷന്‍ സെന്റര്‍ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ശ്രദ്ധയാകർഷിച്ച് ശിവലിംഗ മാതൃക
കെട്ടിടത്തിന്റെ ആകാശചിത്രങ്ങളും മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്
ന്യൂഡൽഹി: തന്റെ ലോക്സഭാ മണ്ഡലമായ വരാണാസിയിൽ പണികഴിപ്പിച്ച പുതിയ കൺവെൻഷൻ സെന്റർ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 200 കോടി രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന കൺവെൻഷൻ സെന്ററിൽ 1200 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ശിവലിംഗ മാതൃകയാണ് കെട്ടിടത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഘടകം. രുദ്രാക്ഷ് എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രം കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വാരാണസിയെ മാറ്റുന്നുവെന്ന് മോദി.

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
കെട്ടിടത്തിന്റെ ആകാശചിത്രങ്ങളും മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. രുദ്രാക്ഷ് നഗരത്തിലേക്ക് വിനോദസഞ്ചാരികളെയും ബിസിനസുകാരെയും ആകർഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മാണം. ഇതിന് പിന്നാലെ 1,500 കോടിയുടെ വികസനപദ്ധതികൾക്കും വാരണാസിയിൽ മോദി തുടക്കമിട്ടു.
"കഴിഞ്ഞ 7 വർഷത്തിനിടയിൽ കാശി നിരവധി വികസന പദ്ധതികളാൽ അലങ്കരിച്ചിരിക്കുന്നു, രുദ്രാക്ഷയില്ലാതെ ഈ അലങ്കാരം എങ്ങനെ പൂർത്തിയാക്കാനാകും? ഇപ്പോൾ കാശി ഈ രുദ്രാക്ഷം ധരിച്ചതിനാൽ, കാശിയുടെ വികസനം കൂടുതൽ തിളങ്ങും, കാശിയുടെ സൗന്ദര്യം വർദ്ധിക്കും," ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
വാരണാസിയിലെ സിഗ്രയിൽ രണ്ട് നിലകളിലായാണ് കെട്ടിടം പണിതീർത്തിരിക്കുന്നത്. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍, സംഗീതപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് അനുയോജ്യമാണിത്. 120 കാറുകള്‍ നിർത്തിയിടാനുള്ള സൗകര്യവും ഇവിടെയുണ്ട്. പരിസ്ഥിതി സൗഹാര്‍ദ നിര്‍മിതിയാണിതെന്നും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications