Get Updates
Get notified of breaking news, exclusive insights, and must-see stories!

'25 വര്‍ഷത്തിനകം ജമ്മു കശ്മീരിന്റെ മുഖച്ഛായ മാറും', 20,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 20,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരില്‍ വികസനത്തിന്റെ പുതുവഴികള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തോട് അനുബന്ധിച്ച് പലി പഞ്ചായത്തില്‍ ജമ്മു കശ്മീരിലെ പഞ്ചായത്ത് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

25 വര്‍ഷത്തിനകം ജമ്മു കശ്മീരിന്റെ മുഖച്ഛായ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ പൂര്‍വികര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് നേരിടേണ്ടി വരില്ലെന്നും അവര്‍ക്ക് പുതിയ സാധ്യതകള്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. കശ്മീര്‍ ഇന്ന് രാജ്യത്തിനാകെ മാതൃകയാണ്. കൂടുതല്‍ നിക്ഷേപം കശ്മീരില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

99

അടുത്ത കാലത്തായി ജമ്മു കശ്മീരിലെ ടൂറിസം മേഖലയില്‍ ഉണ്ടായ മാറ്റം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരില്‍ ആഘോഷിക്കുന്നത് വലിയൊരു മാറ്റത്തെ സൂചിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ പഞ്ചായത്തുകളുടെ പ്രാധാന്യം വളരെ വലുതാണ്. തലമുറകളോളം ഓര്‍ത്ത് വെയ്ക്കാവുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഭരണകാലയളവില്‍ ചെയ്യണമെന്ന് യോഗത്തിന് എത്തിയ പഞ്ചായത്ത് പ്രതിനിധികളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ

ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ ചനാബ് നദിയില്‍ നിര്‍മ്മിക്കുന്ന 540 മെഗാ വാട്ടിന്റെ ക്വര്‍ ജലവൈദ്യുത പദ്ധതിക്കും 850 മെഗാ വാട്ടിന്റെ ജലവൈദ്യുതി പദ്ധതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ബാനിഹാള്‍-ക്വസിഗണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.. 3100 കോടി രൂപ ചിലവിട്ടാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 8.45 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലുളള ഈ ടണല്‍ തുറന്നതോടെ ബനിഹാളില്‍ നിന്നും ക്വസിഗണ്ടിലേക്കും തിരിച്ചുമുളള യാത്രാ ദൂരം 16 കിലോ മീറ്ററായും യാത്രാ സമയം ഏകദേശം ഒന്നര മണിക്കൂറായും കുറയും എന്നത് ശ്രദ്ധേയമാണ്. കൂടാതെ ദില്ലി-അമൃത്സര്‍-കത്ര എക്‌സ്പ്രസ് വേയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+