Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കടലിനടിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍

ദില്ലി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് വാസികള്‍ക്ക് ഇനി അതിവേഗ ഇന്റര്‍നെറ്റിന്റെ സൗകര്യങ്ങള്‍ ലഭ്യമാകും. ദ്വീപുകളെ രാജ്യത്തെ അതിവേഗ ബ്രോഡ് ബാന്‍ഡുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

സമുദ്രത്തിന് അടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതിയാണിത്. ചെന്നൈയില്‍ വനിന്നാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ഭാഗത്ത് കൂടി കേബിള്‍ വലിക്കുക. മൊത്തം 2,312 കിലോമീറ്റര്‍ നീളം വരും ഇതിന്.

2018 ഡിസംബര്‍ 30 ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. ഒന്നര വര്‍ഷത്തിലേറെ സമയമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇന്റര്‍നെറ്റ് വേഗം ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ എന്നും വലിയ പ്രതിസന്ധി ആയിരുന്നു.

Modi

ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക്, പോര്‍ട്ട് ബ്ലെയറില്‍ നിന്ന് സ്വരാജ് ദ്വീപിലേക്ക്... ഈ സേവനം ഇന്നുമുതല്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ തുടങ്ങുകയാണ് എന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

പോര്‍ട്ട് ബ്ലെയര്‍, സ്വരാജ് ദ്വീപ്, ലോങ് ഐലന്‍ഡ്, രംഗാത്ത്, ലിറ്റില്‍ ആന്‍ഡമാന്‍, കമറോട്ട, കാര്‍ നിക്കോര്‍ബര്‍, ഗ്രേറ്റ് നിക്കോബര്‍ തുടങ്ങിയ മേഖലകളില്‍ ആണ് ഇപ്പോള്‍ ഈ ബ്രോഡ് ബാന്‍ഡ് സേവനം ലഭിക്കുക. നിലവില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് വേഗത്തിന്റെ പത്ത് മടങ്ങ് വേഗം പുതിയ സംവിധാനത്തില്‍ ലഭ്യമാകും എന്നാണ് പറയുന്നത്.

Recommended Video

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹം ആണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. 1,200 കിലോമീറ്റര്‍ ആണ് ഇന്ത്യയുടെ മുഖ്യ ഭൂ പ്രദേശത്ത് നിന്ന് ഇവിടേയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി അത്രയേറെ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഈ ദ്വീപുകള്‍. പോര്‍ട്ട് ബ്ലെയര്‍ ആണ് ഈ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ആസ്ഥാനം. ഈ ദ്വീപസമൂഹത്തിലെ പല ദ്വീപുകളിലും ഇപ്പോഴും മനുഷ്യവാസമില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+