കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കടലിനടിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍

Google Oneindia Malayalam News

ദില്ലി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് വാസികള്‍ക്ക് ഇനി അതിവേഗ ഇന്റര്‍നെറ്റിന്റെ സൗകര്യങ്ങള്‍ ലഭ്യമാകും. ദ്വീപുകളെ രാജ്യത്തെ അതിവേഗ ബ്രോഡ് ബാന്‍ഡുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

സമുദ്രത്തിന് അടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതിയാണിത്. ചെന്നൈയില്‍ വനിന്നാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ഭാഗത്ത് കൂടി കേബിള്‍ വലിക്കുക. മൊത്തം 2,312 കിലോമീറ്റര്‍ നീളം വരും ഇതിന്.

സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു! ആകാശം മൂടി പുക, 16,400 അടി ഉയരത്തിൽ കട്ടിപ്പുകസിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു! ആകാശം മൂടി പുക, 16,400 അടി ഉയരത്തിൽ കട്ടിപ്പുക

എന്താണ് ഇഐഎ ഡ്രാഫ്റ്റ് 2020? എന്തൊക്കെ സംഭവിക്കും? അറിയേണ്ടതെല്ലാംഎന്താണ് ഇഐഎ ഡ്രാഫ്റ്റ് 2020? എന്തൊക്കെ സംഭവിക്കും? അറിയേണ്ടതെല്ലാം

2018 ഡിസംബര്‍ 30 ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. ഒന്നര വര്‍ഷത്തിലേറെ സമയമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇന്റര്‍നെറ്റ് വേഗം ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ എന്നും വലിയ പ്രതിസന്ധി ആയിരുന്നു.

Modi

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക്, പോര്‍ട്ട് ബ്ലെയറില്‍ നിന്ന് സ്വരാജ് ദ്വീപിലേക്ക്... ഈ സേവനം ഇന്നുമുതല്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ തുടങ്ങുകയാണ് എന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

പോര്‍ട്ട് ബ്ലെയര്‍, സ്വരാജ് ദ്വീപ്, ലോങ് ഐലന്‍ഡ്, രംഗാത്ത്, ലിറ്റില്‍ ആന്‍ഡമാന്‍, കമറോട്ട, കാര്‍ നിക്കോര്‍ബര്‍, ഗ്രേറ്റ് നിക്കോബര്‍ തുടങ്ങിയ മേഖലകളില്‍ ആണ് ഇപ്പോള്‍ ഈ ബ്രോഡ് ബാന്‍ഡ് സേവനം ലഭിക്കുക. നിലവില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് വേഗത്തിന്റെ പത്ത് മടങ്ങ് വേഗം പുതിയ സംവിധാനത്തില്‍ ലഭ്യമാകും എന്നാണ് പറയുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹം ആണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. 1,200 കിലോമീറ്റര്‍ ആണ് ഇന്ത്യയുടെ മുഖ്യ ഭൂ പ്രദേശത്ത് നിന്ന് ഇവിടേയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി അത്രയേറെ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഈ ദ്വീപുകള്‍. പോര്‍ട്ട് ബ്ലെയര്‍ ആണ് ഈ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ആസ്ഥാനം. ഈ ദ്വീപസമൂഹത്തിലെ പല ദ്വീപുകളിലും ഇപ്പോഴും മനുഷ്യവാസമില്ല.

'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം

വിമാനത്തിലെ അപകടകരമായ ഈ പ്രവണത കൂടുതലും കാണുന്നത് മലയാളികളില്‍; ജീവന് പോലും ഭീഷണി: വൈറല്‍ കുറിപ്പ്വിമാനത്തിലെ അപകടകരമായ ഈ പ്രവണത കൂടുതലും കാണുന്നത് മലയാളികളില്‍; ജീവന് പോലും ഭീഷണി: വൈറല്‍ കുറിപ്പ്

English summary
PM Narendra Modi inaugurates Submarine Optical Fibre Cable project for Andaman and Nicobar Islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X