കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി; രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങും
ദില്ലി: രാജ്യത്തെ കല്‍ക്കരി കമ്പനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 41 കല്‍ക്കരി കമ്പനികളാണ് ലേലം ചെയ്യുന്നുന്നത്. പതിറ്റാണ്ടുകളുടെ ലോക്ക് ഡൗണില്‍ നിന്നും കല്‍ക്കരി ഖനികളെ മോചിപ്പിക്കുകയാണ്. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ശക്തിയാണ് ഇന്ത്യ. കല്‍ക്കരി ഖനി ലേല നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സുതാര്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Recommended Video
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായാണ് കല്‍ക്കരി കമ്പനികള്‍ ലേലം ചെയ്യുന്നത്. എറ്റവും വലിയ കയറ്റുമതി രാഷ്ട്രമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇറക്കുമതി ഉല്പന്നങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കം. യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങല്‍ സൃഷ്ടിക്കും. പ്രതിസന്ധികളെ അവസരമാക്കിയെടുത്ത് രാജ്യം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൽക്കരി മേഖലയിൽ കൂടുതല്‍ സ്വകാര്യ വത്കരണം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കം. കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. വരുമാനം പങ്കുവെയ്ക്കൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. കൽക്കരിയുടെ വില കുറയാനും ഇറക്കുമതി ഒഴിവാക്കാനും ഇത് സഹായകമാകും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുടക്കും.ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കാന്‍ 18000 കോടി നൽകുമെന്നുമായിരുന്നു ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ വിശദീകരിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കിയത്.
സംരഭകർക്കുള്ള വ്യവസ്ഥാകൾ ഉദാരമാക്കും. മീഥൈല്‍ ഉല്പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും. ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും നിര്‍മ്മല സീതാരാമന് അന്ന് വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications