മോദി ഇന്ത്യക്ക് കിട്ടിയ സമ്മാനവും, പാവപെട്ടവരുടെ രക്ഷകനുമെന്ന് വെങ്കയ്യ നായിഡു
ദില്ലി: നരേന്ദ്ര മോദി ഇന്ത്യക്ക് ലഭിച്ച സമ്മാനവും പാവപെട്ടവരുടെ രക്ഷകനുമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിലെ പ്രമേയാവതരണത്തിനിടയിലാണ് മോദിയെ വെങ്കയ്യ നായിഡു വാനോളം പുകഴ്ത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ് മോദി. ട്വിറ്ററില്‍ 1.8 കോടി ആരാധകരും ഫോസ്ബുക്കില്‍ 3.2 കോടി ലൈക്കും ലഭിച്ച വ്യക്തി. ലണ്ടനില്‍ അദ്ദേഹത്തിന്റെ മെഴുക് പ്രതിമ സ്ഥാപിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രശസ്തി വീണ്ടും ഉയരും.

രണ്ടു ദിവസമായി നടന്ന ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന്റെ അവസാന ദിവസമാണ് നായിഡു മോദിയെ പ്രശംസകൊണ്ട് മൂടിയത്. എന്നാല്‍ മറ്റ് നേതാക്കളൊന്നും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. താന്‍ വെങ്കയ്യ നായിഡു പറഞ്ഞ പ്രസ്താവന കേട്ടിടില്ല എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോഴുള്ള മറുപടി.
നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോള്‍ മോദി സഹായിച്ചത് വലിയ കാര്യമാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി കരാര്‍ ഒപ്പു വച്ചു. ഇന്ത്യ അഫ്ഗാന്‍ ബന്ധം ശക്തിപ്പെടുത്തി, പാകിസ്താനില്‍ സമാധാന ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്തു. മോദിയുടെ പ്രശസ്തിക്ക് കാരണങ്ങള്‍ ധാരാളമുണ്ടെന്നും നായിഡു വ്യക്തമാക്കി. എല്ലായിടത്തും മോദി ഒട്ടേറെ വെല്ലു വിളികള്‍ നേരിട്ടു, എങ്കിലും ഇതിനെയെല്ലാം അദ്ദേഹം അതിജീവിച്ചെന്നും വെങ്കയ്യ നായിഡു കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications